February 29, 2024

‘പേപ്പർ ഷോട്ട് പൊട്ടിയത് വായിലേക്ക്!! ഹണി റോസ് എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ..’ – വീഡിയോ വൈറൽ

ഇപ്പോൾ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെങ്കിൽ കൂടിയും ധാരാളം ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ഹണി റോസ് ചെയ്യുന്നത്. ഈ വർഷം ആദ്യം തെലുങ്കിൽ ഇറങ്ങിയ വീര സിംഹ റെഡഢിയാണ് ഹണി റോസിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സിനിമയില്ലെങ്കിൽ കൂടിയും ഹണി സജീവമായി നിൽക്കുന്ന ഒരാളാണ്.

സിനിമ ചിത്രീകരണമില്ലാത്ത സമയങ്ങളിൽ ഹണി റോസ് ഉദ്‌ഘാടനം ചെയ്യാനായി പോകാറുണ്ട്. അതിന്റെ വീഡിയോ മിക്ക ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വരാറുണ്ട്. ഹണി റോസ് എത്തുമ്പോൾ തന്നെ അവിടെ താരത്തിനെ കാണാൻ തടിച്ചുകൂടുന്ന ആളുകളുടെ എണ്ണം തന്നെയാണ് ഇത്രയേറെ ഉദ്‌ഘാടന പരിപാടികൾ ലഭിക്കാൻ കാരണമായത്. ഈ ആഴ്ചയിൽ തന്നെ എത്ര ഉദ്‌ഘാടനങ്ങളാണ് ഹണി നിർവഹിച്ചത്.

കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ കൈപമംഗലത്ത് മൂന്നുപീടിക ഈസ്റ്റിൽ പുതിയതായി ആരംഭിച്ച എംറാൾഡ് ബിൽഡ് വെയർ എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിന് ഹണി റോസാണ് പങ്കെടുത്തിരുന്നത്. നിരവധി പേരാണ് ഹണി റോസിനെ കാണാനായി എത്തിയിരുന്നത്. ചടങ്ങിൽ വച്ച് ഹണി റോസിന് ഒരു രസകരമായ പണിയും കിട്ടിയിരുന്നു. ഹണി വേദിയിലേക്ക് എത്തുന്ന സമയത്താണ് സംഭവം.

വേദിയിലേക്ക് വന്ന സമയത്ത് ഹണി റോസ് കാണികളെ നോക്കി കൈ വീശുമ്പോൾ മുന്നിൽ സെറ്റ് ചെയ്തു വച്ചിരുന്ന പേപ്പർ ഷോട്ട് പൊട്ടിക്കുകയും അതിലെ പേപ്പറുകളിൽ ഒന്ന് ഹണിയുടെ വായിലേക്ക് കയറുകയും ചെയ്തു. പേപ്പർ ഷോട്ട് പൊട്ടിയപ്പോൾ തന്നെ ഞെട്ടുന്ന ഹണിയെയും വീഡിയോയിൽ കാണാൻ സാധിക്കും. പ്രണയ ദിനമായത് കൊണ്ട് തന്നെ ഹണി ചുവപ്പ് നിറത്തിലെ ബലൂണുകൾ ആകാശത്തേക്ക് പറത്തി വിടുകയും ചെയ്തു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)