സമൂഹമാധ്യമങ്ങളിൽ വളരെ അധികം സജീവമായ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ഈ അടുത്തായി ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുന്ന താരം കൂടിയാണ് ഹണി റോസ്. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ വർഷം റിലീസായ വീര സിംഹ റെഡ്‌ഡി എന്ന തെലുങ്കു ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണ എന്ന സൂപ്പർസ്റ്റാറിന്റെ ഒപ്പം അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
2005 ൽ ബോയ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ ജൂലി എന്ന കഥാപാത്രം അഭിനയിച്ചു കൊണ്ടാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലൂടെ മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. ശേഷം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു. 2005-ന് ശേഷം താരം മലയാള സിനിമ ചെയ്‌തെങ്കിലും പലതും ശ്രദ്ധിക്കപ്പെടാതെ പോയി.
2012 ൽ അനൂപ് മേനോൻ ജയസൂര്യ കോംബോ ചിത്രം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി. പല ഭാഷകളിൽ ആയി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. യുവ ആരാധകരെ സൃഷ്ട്ടിച്ച താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
വ്യതസ്തമായ കോൺട്രാസ്റ് ഡ്രസ്സ് ധരിച്ചു വളരെ സ്റ്റൈലിഷ് ലുക്കിൽ ആണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ ശിക്കു ആണ് മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മഞ്ജുവാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. താനിത് ഡിസൈൻസ്നു വേണ്ടി ഷിജു കൃഷ്ണനാണ് കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതെന്താ ബെഡ് ഷീറ്റ് ആണോ എന്നൊക്കെ ചിലർ ചോദിച്ചിട്ടുമുണ്ട്.