‘ഇത് പച്ചപുൽച്ചാടിയോ അതോ തത്തമ്മയോ!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ഹണി റോസ്..’ – ഫോട്ടോസ് വൈറൽ

പതിനെട്ട് വർഷത്തോളമായി മലയാള സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ വന്ന ഹണി റോസ് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയാണ്. തെലുങ്ക് സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി വീര സിംഹ റെഡഢി എന്ന സിനിമയിൽ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് ഹണി.

അതാണ് ഹണിയുടെ അവസാനമിറങ്ങിയ സിനിമ. പക്ഷേ സിനിമകൾ ഇല്ലെങ്കിൽ കൂടിയും ഹണി ആരാധകരെ നേടിയെടുക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള സ്ഥലങ്ങളിൽ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുത്ത് ഹണി ഒരേ സമയത്ത് സമ്പാദിക്കുകയും അതോടൊപ്പം ധാരാളം ആരാധകരെ നേടിയെടുക്കുകയും ചെയ്യാറുണ്ട് ഇതിലൂടെ ഹണി റോസ്.

മലയാളത്തിൽ ഹണിയുടെ അവസാനമിറങ്ങിയ സിനിമ മോൺസ്റ്ററാണ്. കേരളത്തിന് പുറത്തും ഹണി ഉദ്‌ഘാടനങ്ങൾ ചെയ്യാൻ പോകാറുണ്ട്. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ഹണി അയർലാൻഡിൽ ഒരു ഉദ്‌ഘാടന ചടങ്ങിൽ പോയത് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇന്റർനാഷണൽ ലെവലിലേക്ക് ഹണി റോസ് എത്തി എന്നായിരുന്നു അന്ന് പലരുടെയും കണ്ടെത്തലുകൾ. കേരളത്തിലും ഇതിനിടയിൽ ചെയ്യാറുണ്ട്.

ഇപ്പോഴിതാ കോട്ടയത്ത് പുതിയതായി ആരംഭിച്ച ബേക്കറിജി എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടന ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. പച്ച നിറത്തിലെ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് ഹണി റോസ് തിളങ്ങിയത്. ഇത് പച്ചപുൽച്ചാടിയോ അതോ തത്തമ്മ ആണോ എന്നൊക്കെയാണ് ഫോട്ടോസ് കണ്ടിട്ട് ആരാധകർ ചോദിക്കുന്നത്. ശിക്കു ജെയാണ് ഹണിയുടെ ചിതങ്ങൾ എടുത്തിരിക്കുന്നത്.