February 27, 2024

‘അമ്പലപ്പുഴയുടെ ഹൃദയം കവർന്ന് ഹണി റോസ്, സാരിയിൽ അതിസുന്ദരിയായി താരം..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്ന താരങ്ങളെ വളരെ കുറവാണെന്ന് പറയാം. കുറച്ച് കാലം മുമ്പ് വച്ച് നോക്കുമ്പോൾ ഇപ്പോൾ അതിന് മാറ്റങ്ങൾ വന്നിട്ടുണ്ട്. 2015-ന് മുമ്പ് വരെ നായികനടിമാർ പൊതുവേ ലിപ്.ലോക്ക് രംഗങ്ങളിലോ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്നത് വളരെ കുറവായിരുന്നു. അതിന് മുമ്പ് മുതൽ അത്തരം റോളുകളിലൂടെ ആരാധക ഹൃദയം കവർന്ന ഒരു താരമുണ്ട്.

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറി ഇന്ന് മലയാളത്തിലെ ഗ്ലാമറസ് താരമായി മാറിയ നടി ഹണി റോസ് ആണ്. ട്രിവാൻഡ്രം ലോഡ്ജ് പോലെയുള്ള സിനിമകളിലെ വേഷം ചെയ്യാൻ ഹണി റോസിന് അല്ലാതെ മറ്റാർക്കെങ്കിലും പറ്റുമോ എന്നതും സംശയമാണ്. ആ സിനിമയിലെ ധ്വാനി നമ്പ്യാർ എന്ന കഥാപാത്രമാണ് ഹണിയെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയതെന്ന് പറയേണ്ടി വരും.

മോഹൻലാലിൻറെ നായികയായി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുള്ള ഹണി റോസിന്റെ ഇനി പുറത്തിറങ്ങാനുള്ളതും മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ്. ഈ വർഷം തമിഴിൽ പുറത്തിറങ്ങിയ പട്ടംപൂച്ചിയാണ് ഹണി റോസിന്റെ അവസാന റിലീസ്. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലാണ് ഹണി ഇപ്പോൾ അഭിനയിക്കുന്നത്. ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ച താരമാണ് ഹണി റോസ്.

ഷോപ്പുകളുടെ ഉദ്‌ഘാടന ചടങ്ങുകളിൽ ഹണി റോസ് എത്തുമ്പോഴുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. അമ്പലപ്പുഴയിലെ ബ്രതെഴ്സ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണി റോസിന്റെ വീഡിയോയാണ് ഏറ്റവും പുതിയതായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റോസ് സാരിയിൽ അതിസുന്ദരിയായിട്ടാണ് ഹണി റോസ് ചടങ്ങിന് എത്തിയത്.