December 10, 2023

‘ഇതാണോ സൗന്ദര്യ രഹസ്യം? വീട്ടിലുണ്ടായ അബിയു പഴം വിളവെടുത്ത് ഹണി റോസ്..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികമാരിൽ ഒരാളാണ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയത്തിലേക്ക് വരുന്നത്. തമിഴിലും തെലുങ്കിൽ കന്നഡയിലും അഭിനയിച്ച ഹണി റോസിന് കരിയറിന്റെ തുടക്കത്തിൽ അധികം നല്ല സിനിമകൾ ലഭിച്ചിരുന്നില്ല. പിന്നീട് 2013-ൽ ട്രിവാൻഡ്രം ലോഡ്ജിൽ അഭിനയിച്ച ശേഷമാണ് ഹണി റോസിന് പ്രേക്ഷകർ കൂടുതലായി സ്വീകരിച്ചത്.

പിന്നീട് ഹോട്ടൽ കാലിഫോർണിയ, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ്, റിംഗ് മാസ്റ്റർ, കനൽ, ചങ്ക്‌.സ്, ഇട്ടിമാണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന സിനിമയിലാണ് അവാസാനമായി ഹണി റോസ് അഭിനയിച്ചത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ എന്ന സിനിമയിലാണ് ഇപ്പോൾ ഹണി റോസ് അഭിനയിക്കുന്നത്.

മലയാള സിനിമയിൽ മേക്കപ്പ് ഇടാതെ തന്നെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഹണി റോസ്. താരം ഒരു നടി മാത്രമല്ല ഒരു സംരംഭക കൂടിയാണ്. ഹണി ബാത്ത് സ്‌ക്രബ് എന്ന പേരിൽ സംരംഭം താരം നടത്തുന്നുണ്ട്. ഇത് കൂടാതെ ഹണി റോസ് വീട്ടിൽ സ്വന്തമായി പഴവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. പലപ്പോഴായി ഇതിന്റെ വിഡിയോസും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ വീട്ടിൽ ‘അബിയു’ എന്ന പഴം വിളവെടുത്തതിന്റെ വീഡിയോ സ്വന്തം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം. അബിയു ഫ്രൂട്ട് ആണോ ഹണിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ചില ആരാധകർ ചോദിക്കുന്നുണ്ട്. ഇത് എന്ത് തരം ഫ്രൂട്ട് ആണെന്നും ചിലർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. അബിയു കൂടുതലായി കണ്ടുവരുന്നത് തെക്കേ അമേരിക്കയിലെ ആമസോണിയൻ പ്രദേശത്താണ്. ഫലത്തിനകത്ത് വെളുത്ത ഒരു ക്രീം ജെല്ലിയുണ്ട്. സപ്പോട്ടയുടെ സ്വാദിനോട് സാദൃശ്യമുള്ളതാണിത്.