‘എന്റെ ബർത്ത് ഡേ ഗേളിന് ഒപ്പം! ഭാര്യ ഗായത്രിക്ക് ജന്മദിനം ആശംസിച്ച് ഗിന്നസ് പക്രു..’ – ക്യൂട്ട് ജോഡി എന്ന് ആരാധകർ

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ താരമാണ് നടൻ ഗിന്നസ് പക്രു. സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത് കഴിഞ്ഞിട്ടുള്ള ഒരാളാണ് പക്രു. അജയ് കുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് പക്രു എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഹേറ്റേഴ്സ് ഇല്ലാത്ത ഒരു മലയാള നടൻ എന്നും പക്രുവിനെ വിശേഷിപ്പിക്കാൻ സാധിക്കും.

സിനിമയിൽ വന്ന സമയത്ത് ഉണ്ട പക്രു എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. പിന്നീട് അങ്ങനെ വിളിക്കുന്നത് തനിക്ക് ഏറെ വേദന ഉണ്ടാകുന്നുവെന്ന് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞ ശേഷമാണ് ഗിന്നസ് പക്രുവിലേക്ക് എത്തുന്നത്. 2006-ലായിരുന്നു പക്രുവിന്റെ വിവാഹം. ഗായത്രി മോഹൻ എന്നാണ് ഭാര്യയുടെ പേര്. രണ്ട് പെണ്മക്കളാണ് താരത്തിനുള്ളത്. കഴിഞ്ഞ വർഷമാണ് രണ്ടാമത്തെ മകൾ ജനിച്ചത്.

ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ഇപ്പോഴിതാ ഭാര്യ ഗായത്രിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കൊണ്ട് പക്രു പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോയാണ് പക്രു പോസ്റ്റ് ചെയ്തത്. “ബർത്ത് ഡേ ഗേളിന് ഒപ്പം.. ജന്മദിനാശംസകൾ..”, ഫോട്ടോയ്ക്ക് ഒപ്പം പക്രു ആശംസിച്ചു. മകൾ ദീപ്ത കീർത്തിയും അമ്മയ്ക്ക് ജന്മദിനം ആശംസിച്ചിട്ടുണ്ട്.

ഗായത്രിക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പക്രുവിന്റെ പോസ്റ്റിന് താഴെ വന്നിട്ടുളളത്. വീട്ടിലെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഒരാളാണ് പക്രു. പലപ്പോഴും പക്രു പങ്കുവെക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന സിനിമയാണ് പക്രുവിന്റെ ഇനി വരാനുള്ളത്. പക്രുവിനെ സ്റ്റാറാക്കി മാറ്റിയ അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗവും സംവിധായകൻ അന്നൗൺസ് ചെയ്തിട്ടുണ്ട്.