‘ജാസ്മിന്റെ കഴുത്തിലെ ‘ഗബ്രി മാല’ അഴിച്ചുമാറ്റി വാപ്പ! നാടകീയ രംഗങ്ങൾ..’ – അച്ഛനായാൽ ഇങ്ങനെ വേണമെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ സിക്സ് എഴുപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മുപ്പത് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അതിന്റെ വിജയി ആരാണെന്ന് അറിയാൻ പ്രേക്ഷകർക്ക് സാധിക്കും. ഈ വീക്ക് പ്രേക്ഷകർ ഏറെ കാത്തിരുന്നത് ഓരോ മത്സരാർത്ഥികളുടെയും വീട്ടുകാർ ഹൗസിലേക്ക് എത്തുന്നത് കാണാനായിരുന്നു. തിരക്കുകൾ കാരണം മോഹൻലാലിന് വീക്കെൻഡ് എപ്പിസോഡിൽ വരാൻ കഴിയാത്തതുകൊണ്ട് തന്നെ വീക്കെൻഡ് ദിവസങ്ങളിലും ഹൗസിലെ കാഴ്ചകൾ തന്നെയായിരുന്നു.

ശനിയാഴ്ച സിജോ, അഭിഷേക്, നോറ എന്നിവരുടെ വീട്ടുകാരാണ് എത്തിയത്. ഇനിയുള്ള വരാനുള്ളത് ജാസ്മിന്റെയും രസ്മിന്റെയും കുടുംബം മാത്രമാണ്. അത് ഞായറാഴ്ച ദിവസത്തെ എപ്പിസോഡിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ജാസ്മിന്റെ കുടുംബം ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നതിന്റെ പ്രൊമോ പുറത്തുവന്നിരിക്കുകയാണ്. വളരെ നാടകീയമായ രംഗങ്ങളാണ് നടന്നിരിക്കുന്നത്.

രാവിലെ ഹൗസിൽ എല്ലാവരും എഴുന്നേറ്റ് പാട്ടിന് നൃത്തം ചെയ്യുന്ന സമയത്താണ് ജാസ്മിന്റെ പിതാവും മാതാവും വീട്ടിലേക്കുള്ള അപ്രതീക്ഷിതമായ എൻട്രി. ജാസ്മിന്റെ പിതാവ് ജാഫർ മകളുടെ കഴുത്തിൽ കിടന്ന ഗബ്രി മാല ഊരിയെടുക്കുകയും അതുപോലെ ഗബ്രിയുടെ ഫോട്ടോയും ബെഡിന്റെ സൈഡിൽ നിന്ന് എടുത്ത് മാറ്റുകയും ചെയ്തു. ജാസ്മിനെ കുറ്റപ്പെടുത്ത രീതിയിൽ പിതാവ് സംസാരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

ഗബ്രിയെ പൂർണമായും ഒഴിവാക്കുക എന്നതാണ് പിതാവിന്റെ ലക്ഷ്യം. ജാസ്മിന്റെ കഴുത്തിൽ ഒരു മാല ഇട്ടും കൊടുക്കുന്നുണ്ട്. എന്റെ പൊന്ന് മോളാണെങ്കിൽ നല്ല മനസ്സോടെ ഊരാൻ പറഞ്ഞാണ് ഗബ്രി ഇട്ടിരുന്ന മാല ജാസ്മിന്റെ കഴുത്തിൽ നിന്ന് വാപ്പ സ്വയം അഴിച്ചുമാറ്റിയത്. അത്ത റൈഡ് എന്നാണ് പ്രേക്ഷകർ പ്രൊമോ കണ്ടിട്ട് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അച്ഛനായാൽ ഇങ്ങനെ വേണമെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്.