‘എന്റെ ബക്കറ്റ് ലിസ്റ്റിലെ ആദ്യത്തേത്! പുതിയ വീട് സ്വന്തമാക്കി പൗർണമി തിങ്കളിലെ ഗൗരി..’ – സന്തോഷം പങ്കുവച്ച് താരം

മഴവിൽ മനോരമയിലെ അനിയത്തി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി ഗൗരി കൃഷ്ണൻ. അതിന് ശേഷം ഏഷ്യാനെറ്റിലെ കാണാകണ്മണി എന്ന സീരിയലിൽ പ്രധാന വേഷത്തിലും ഗൗരി അഭിനയിച്ചു. പക്ഷെ ആ സീരിയൽ വളരെ പെട്ടന്ന് അവസാനിപ്പിച്ചിരുന്നു. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ പൗർണമി തിങ്കൾ സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെ ഗൗരി എത്തി.

ഇതിനിടയിൽ ഗൗരി പല സീരിയലുകൾ ചെയ്തതെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധനേടിയത് അതിന് ശേഷമാണ്. പൗർണമി തിങ്കളിലെ പൗർണമിയായി ഗൗരി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് വർഷത്തോളം പൗർണമി തിങ്കൾ സീരിയൽ വിജയകരമായി പ്രദർശിപ്പിച്ചിരുന്നു. ഗൗരി എന്ന സീരിയൽ താരത്തിന്റെ വളർച്ചയും അതിലൂടെ സംഭവിച്ചിരുന്നു. 2021-ൽ പൗർണമി തിങ്കൾ അവസാനിക്കുകയും ചെയ്തിരുന്നു.

ട്രാഫിക് എന്ന സിനിമയിൽ ശ്രീനിവാസന്റെ മകളുടെ റോളിൽ ഗൗരി അഭിനയിച്ചിരുന്നു. 2022-ലായിരുന്നു ഗൗരിയുടെ വിവാഹം നടന്നത്. വിവാഹിതയായ ശേഷം സീരിയലിൽ അധികം ഗൗരി അഭിനയിച്ചിട്ടില്ല. സീരിയൽ സംവിധായകനായ മനോജുമായിട്ടാണ് പൗർണമി വിവാഹിതയായത്. ഇതിനിടയിൽ ഗൗരി കൃഷ്ണൻ തന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

“എന്റെ ബക്കറ്റ് ലിസ്റ്റിലെ ആദ്യത്തേത്.. പ്രപഞ്ചത്തിന് നന്ദി..”, എന്ന് കുറിച്ചുകൊണ്ട് തന്റെ പുതിയ വീടിന്റെ ഫോട്ടോ ആരാധകരുമായി ഗൗരി പങ്കുവച്ചു. ഇരുനിലകളിൽ പണിത അതിമനോഹരമായ ഒരു വീട് തന്നെയാണ് ഗൗരി സ്വന്തമാക്കിയിരിക്കുന്നത്. സന്തോഷമെന്നും ഗൗരിയുടെ പുതിയ ഭവനത്തിൽ സർവ്വ ഐശ്വര്യങ്ങളും നിലകൊള്ളട്ടേ എന്നുമൊക്കെ ആരാധകർ ആശംസകൾ നേർന്നുകൊണ്ട് കമന്റും ഇടുകയുണ്ടായി.