സിനിമ നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടിയുമായ ഗോപിക അനിലും തമ്മിൽ വിവാഹിതരാകുന്നു. അടയാളങ്ങൾ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഗോവിന്ദും ശിവം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് രംഗത്ത് വന്ന ഗോപികയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ഫോട്ടോസ് പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആരാധകരെ ഈ സന്തോഷം അറിയിച്ചത്.
“ഞങ്ങൾ വളരെ സന്തോഷത്തോടു കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചമായിരുന്നു. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയ ബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെ പോലെയാണ് ചേർത്ത് പിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും.
ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹം ഉണ്ടായിരിക്കുമെന്ന് വിശ്വാസത്തോടെ.. സസ്നേഹം, ഗോവിന്ദ് പദ്മസൂര്യ, ഗോപിക അനിൽ..”, വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും കുറിച്ചു. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് താരങ്ങൾ ഉൾപ്പടെയുള്ളവരുടെ നിരവധി കമന്റുകളാണ് വന്നിട്ടുളളത്.
ഹണി റോസ്, പേളി മാണി, പ്രിയാമണി, ശിവദ, മിയ, ശരണ്യ മോഹൻ, അഞ്ജു കുര്യൻ, ദിവ്യ പിള്ള, അപർണ തോമസ്, റെബേക്ക സന്തോഷ്, സാനിയ, ആര്യ, ശില്പ ബാല, മാളവിക മേനോൻ, ആൻ ശീതൾ, ശ്രുതി രജനികാന്ത്, സാധിക, ജ്യോതി കൃഷ്ണ, ശ്രീനിഷ് അരവിന്ദ്, ജീവ ജോസഫ് തുടങ്ങിയ നിരവധി താരങ്ങളാണ് താരജോഡികൾക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുള്ളത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അപ്ഡേറ്റ് ആയിപോയെന്ന് പലരും പ്രതികരിച്ചു.