‘ആറ് വർഷത്തിന് ശേഷം വീണ്ടും സന്തോഷം!! രാഹുലിനും ദീപയ്ക്കും കുഞ്ഞു പിറന്നു..’ – വിശേഷം പങ്കുവച്ച് താരം

മലയാള ടെലിവിഷൻ വാർത്ത ചാനലുകളിൽ ചർച്ചകളിലൂടെ ശ്രദ്ധനേടിയെടുത്ത ഒരാളാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകനും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ രൂപീകരിച്ച കർമസമിതി അംഗവുമായി അറിയപ്പെടുന്ന രാഹുൽ മലയാളത്തിലെ ഒട്ടുമിക്ക വാർത്ത ചാനലുകളിലെയും ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. അവതാരകനായും ടെലിവിഷൻ ചാനലുകളിൽ സജീവമായി നിൽക്കുന്ന ഒരാളാണ്.

അവതാരകയും നർത്തകിയുമായ ദീപ വിജയനെയാണ് രാഹുൽ വിവാഹം ചെയ്തത്. ഒരു മകനും താരത്തിനുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം ദീപ രാഹുൽ തന്റെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഒരു ആൺകുഞ്ഞാണ്‌ താരദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും അമ്മയായതിന്റെ സന്തോഷം ദീപ രാഹുൽ ഈശ്വറിൽ കാണാൻ കഴിയും.

ഈ അടുത്തിടെയാണ് താൻ ഗർഭിണി ആണെന്നുള്ള കാര്യം ദീപ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ദീപ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ചുവപ്പ് സാരിയിൽ അതി സുന്ദരിയായിട്ടാണ് ദീപ എത്തിയത്. ആദ്യ കുഞ്ഞ് ജനിച്ച സമയത്ത് അത്തരമൊരു മെറ്റേണിറ്റി ഷൂട്ട് നടത്താൻ സാധിച്ചിരുന്നില്ല. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് രാഹുലും ദീപയും. 2010-ലായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്.

2017-ലാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ അവതാരകയായി തിളങ്ങിയ ദീപയും രാഹുലിനെ പോലെ ചാനൽ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. ശബരിമല സംഭവങ്ങൾ നടക്കുമ്പോൾ ദീപയും യുവതി പ്രവേശനത്തിന് എതിരെ പ്രതികരിച്ചിരുന്ന ഒരാളാണ്. മലയാളി ഹൗസിലൂടെയാണ് രാഹുൽ മലയാളികൾക്ക് കുറച്ചുകൂടി സുപരിചിതനായി മാറുന്നത്. അതിൽ മത്സരാർത്ഥി ആയിരുന്നു രാഹുൽ.