‘പൃഥ്വിരാജ് ഇനി മലയാള സിനിമ കീഴടക്കി വച്ചാലും എനിക്ക് പേടിയില്ല..’ – തുറന്നടിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി

നടൻ പ്രിത്വിരാജിന് എതിരെ ഒരു അഭിമുഖത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രതികരിച്ചത് സിനിമ ലോകത്തിൽ വലിയ ചർച്ചയായ ഒരു കാര്യമായിരുന്നു. ഇപ്പോഴിതാ വീണ്ടും പൃഥ്വിരാജിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജ് മലയാള സിനിമ കീഴടക്കിവച്ചാൽ പോലും തനിക്ക് പേടിയില്ല എന്നും തന്റെ പാട്ടുകൾ കൊണ്ട് ഇവരുടെയൊക്കെ സ്റ്റാർഡം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

“പൃഥ്വിരാജ് ആരുമല്ലാതായി എനിക്ക്! അയാൾക്ക് എന്നെ വേണ്ടെങ്കിൽ വേണ്ട.. എനിക്ക് അയാളെയും വേണ്ട! ഇപ്പോൾ പറഞ്ഞാലും എനിക്ക് പേടിയൊന്നുമില്ല. അയാളിനി മലയാള സിനിമ കീഴടക്കി വച്ചാലും എനിക്ക് പേടിയില്ല. അതിപ്പോൾ ലാലായാലും അതെ.. എന്റെ പാട്ടുകൾകൊണ്ട് അവരുടെ സ്റ്റാർഡം ഉയർന്നിട്ടുണ്ട്. എനിക്ക് അറിയാം അത്. ദാസേട്ടനെ കുറിച്ച് ദേവരാജൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്. ലോകത്തിൽ ഏറ്റവും മനോഹരമായി പാടുന്ന ഒരാളാണ് ദാസേട്ടൻ.

ഈ കാര്യം അയാൾക്കും അറിയാമെന്നുള്ളതാണ് അതിന്റെ പ്രശ്നം. അത് അയാൾക്ക് അറിയില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു. എനിക്ക് എന്തൊക്കെയുണ്ടെന്ന് എനിക്ക് അറിയാം. ഞാൻ ചുളുവിൽ നേടിയതൊന്നുമല്ല.. കഷ്ടപ്പെട്ട് ഞാൻ തപസ്സ് ചെയ്തു നേടിയതാണ്. എനിക്കൊരു ഭയവുമില്ല. മരണത്തെ പോലും എനിക്ക് ഭയമില്ല. ഇപ്പോഴത്തെ തുലമുറയിലുള്ള താരങ്ങൾക്ക് നല്ല പാട്ടുകൾ തിരിച്ചറിയാൻ പോലും അറിയില്ല..”, അദ്ദേഹം പറഞ്ഞു.

നേരത്തെ ദീപക് ദേവ് സംഗീത സംവിധാനം ചെയ്‌ത്‌ പാടാൻ എഴുതാൻ തന്നെ വിളിച്ചപ്പോൾ പൃഥ്വിരാജ് ഇടപ്പെട്ട് തന്നെ ഒഴിവാക്കി എന്നായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരി ആരോപിച്ചത്. 72 വയസ്സായ തന്നെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തിയിട്ട് പറഞ്ഞയക്കുമ്പോൾ ഉണ്ടാക്കുന്ന വേദന എത്രയാണെന്ന് ആലോചിച്ച് നോക്കൂ, തന്റെ വേദന പൃഥ്വിരാജ് ഇത്ര മണ്ടനായി പോയല്ലോ എന്നോർത്തിട്ടാണ് എന്നുമാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്.