‘സാരിയിൽ ഇത്രയും ലുക്കുള്ള ഒരു സീരിയൽ താരം ഇപ്പോൾ വേറെയില്ല..’ – നടി ഗൗരി കൃഷ്ണന്റെ ഫോട്ടോസ് വൈറൽ

‘സാരിയിൽ ഇത്രയും ലുക്കുള്ള ഒരു സീരിയൽ താരം ഇപ്പോൾ വേറെയില്ല..’ – നടി ഗൗരി കൃഷ്ണന്റെ ഫോട്ടോസ് വൈറൽ

മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഒരുപാട് കഴിവുള്ള താരങ്ങളെ സമ്മാനിച്ച ഒരു ചാനലായിരുന്നു ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ നിരവധി സീരിയലുകളിൽ നിന്നായി ഒരുപേർ സിനിമയിലേക്ക് എത്തിപ്പെട്ടിരുന്നു. കാലങ്ങളായി ഇത് തുടർന്നുകൊണ്ടേ ഇരിക്കുകയാണ്. സീരിയലിൽ പൊതുവേ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്.

അതിന്റെ 80% പ്രേക്ഷകരും വീട്ടിലെ കുടുംബിനികളും പെൺകുട്ടികളുമാണ്. സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പലർക്കും അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും സോഷ്യൽ മീഡിയകളിലും അല്ലാതെ പൊതുഇടങ്ങളിൽ ഉണ്ടാവാറുണ്ട്. ആ കൂട്ടത്തിൽ ഉള്ള ഒരാളാണ് ഏഷ്യാനെറ്റിൽ പൗർണമി തിങ്കൾ എന്ന സീരിയലിൽ അഭിനയിക്കുന്ന ഗൗരി കൃഷ്ണൻ.

എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളിൽ അഭിനയിച്ച ശേഷമാണ് ഗൗരി പൗർണമി തിങ്കളിലേക്ക് എത്തി ചേരുന്നത്. അതോടുകൂടിയാണ് താരത്തിന് ആരാധകർ കൂടിയത്. നാടൻ വേഷങ്ങളിൽ പ്രതേകിച്ച് സാരിയിലാണ് സീരിയലുകളിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ജീവിതത്തിൽ തന്റെ ഇഷ്ടവേഷം സാരി ആണെന്ന് തെളിയിക്കുകയാണ് ഗൗരി.

ചുവന്ന പട്ടുസാരിയും ഇട്ട് നെറ്റിയിൽ ഒരു വലിയ ചുവന്ന പൊട്ടുംകുത്തി കഴുത്തിൽ നീളൻ മാലയും ഇട്ടുകൊണ്ടുള്ള ഗൗരിയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സാരിയിൽ ഇത്ര ലുക്കുള്ള ഒരു സീരിയൽ താരം ഇപ്പോൾ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ശ്രീജിത്ത് ശ്രീകുമാരനാണ് ഗൗരിയുടെ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS