‘ഗ്ലാമറസ് ലുക്കിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച എസ്തർ അനിൽ..’ – ഫോട്ടോസ് വൈറലാകുന്നു!!

‘ഗ്ലാമറസ് ലുക്കിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച എസ്തർ അനിൽ..’ – ഫോട്ടോസ് വൈറലാകുന്നു!!

മലയാള സിനിമയിൽ അതിഗംഭീര ബാലതാര കഥാപാത്രമായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് എസ്തർ അനിൽ. അധികം കുട്ടികൾക്കൊന്നും ലഭിക്കാത്ത ഒരു കഥാപാത്രമാണ് ദൃശ്യം എന്ന സിനിമയിലൂടെ എസ്തേറിന് ലഭിച്ചത്. സിനിമ ഗംഭീരവിജയം നേടുകയും തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ചൈനീസ് ഭാഷകളിൽ വരെ റീമേക്ക് ചെയ്യുകയും ചെയ്തു.

ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുഗ് റീമേക്കുകളിൽ എസ്തർ തന്നെയായിരുന്നു അഭിനയിച്ചത്. അതോടുകൂടി എസ്തറിന്റെ റേഞ്ച് തന്നെ മാറിയെന്ന് വേണം പറയാൻ. ഒരുപാട് ഭാഷകളിൽ നിന്ന് അവസരം വരാൻ തുടങ്ങി. പഠനത്തിലും ഒരേപോലെ ശ്രദ്ധകൊടുക്കുന്ന എസ്തർ ഇപ്പോൾ പഴയ ആ കൊച്ചുകുട്ടിയല്ല. സ്‌കൂൾ കാലഘട്ടമൊക്കെ പൂർത്തിയായി കോളേജ് വിദ്യാർത്ഥിയാണ് എസ്തർ.

മലയാള സിനിമയിൽ ഒരു നായികയായി അഭിനയിക്കാനുള്ള ലുക്കും പ്രായവുമായൊക്കെ ആയിക്കഴിഞ്ഞു താരത്തിന്. ആരാധകർ കാത്തിരിക്കുന്നതും അതിന് വേണ്ടിയാണ് എന്നതാണ് സത്യം. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലാണ് ഇപ്പോൾ എസ്തർ അഭിനയിക്കുന്നത്.

എസ്തറിന്റെ പുതിയ ഫോട്ടോസ് കണ്ട് ശരിക്കും ഞെട്ടിരിയിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോസ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ തന്നെ അതിന് താഴെ ഫോട്ടോ കണ്ടിട്ട് ഓൺലൈൻ ആങ്ങളമാരും പെങ്ങമ്മാരും വന്നില്ലേയെന്നൊക്കെ ചിലർ കമന്റുകൾ ഇട്ട് ചോദിക്കുന്നുണ്ട്.

ഫാഷൻ ഫോട്ടോഗ്രാഫറായ നിഥിൻ സജീവ് എടുത്ത ചിത്രങ്ങൾക്ക് താരത്തിന് വ്യത്യസ്തമായ ഗെറ്റപ്പിനും മേക്കോവറിനും പിന്നിൽ പ്രവർത്തിച്ചത് മേക്കപ്പ് ആർട്ടിസ്റ്റായ ജോയാണ്. സ്റ്റൈലിസ്റ്റായ ദേവരാഗിന്റെയാണ് കോസ്റ്റിയും. എന്തായാലും ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രനും ഫോട്ടോസിന് അഭിപ്രായം അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS