സിനിമയിൽ വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള താരങ്ങൾ ധാരാളമുണ്ട്. പട്ടണപ്രവേശം എന്ന സിനിമയിലെ വേലക്കാരിയെ മലയാളികൾ മറ്റു സിനിമകളിൽ അധികം അഭിനയിച്ചിട്ടില്ല, പക്ഷേ ആ അഭിനയത്രിയെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നത് അവർ ചെയ്ത ആ റോളിലൂടെയാണ്. അത്തരത്തിൽ വേറെയും മലയാളത്തിൽ ധാരാളം താരങ്ങളുണ്ട്.
ഒരുപിടി പുതിയ താരങ്ങളെ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അതിലെ മാത്യു തോമസ് അവതരിപ്പിച്ച ജയ്‌സന്റെ രണ്ടാമത്തെ കാമുകിയായി അഭിനയിച്ച സ്റ്റെഫി എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. യാതൊരു വികാരവുമില്ലാത്ത കാമുകി എന്ന ജെയ്സൺ വിശേഷിപ്പിച്ച കഥാപാത്രമായിരുന്നു അത്.
അതിൽ സ്റ്റെഫിയായി അഭിനയിച്ചത് പുതുമുഖമായ ഗോപിക രമേശ് ആയിരുന്നു. ഗോപിക അതിൽ ചെറിയ റോളിൽ ആണെങ്കിൽ കൂടിയും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. ഗോപികയ്ക്ക് അതിന് ശേഷം കൂടുതൽ സിനിമകളിൽ നിന്ന് അവസരം ലഭിച്ചു. തമിഴിൽ ഈ അടുത്തിടെ ഇറങ്ങി മികച്ച അഭിപ്രായം നേടിയ സുഴൽ എന്ന വെബ് സീരിസിൽ വളരെ പ്രധാനപ്പെട്ട റോളിൽ ഗോപിക അഭിനയിച്ചിരുന്നു.
വാങ്ക്, ഫോർ തുടങ്ങിയ മലയാള സിനിമകളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ഗോപികയുടെ സാരി ലുക്കിലുള്ള പുതിയ ഷൂട്ട് ആണ് വൈറലാവുന്നത്. വളരെ ക്യൂട്ട് ലുക്കിലുള്ള ഗോപികയുടെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അമ്മു വർഗീസാണ് സ്റ്റൈലിംഗ് ചെയ്തത്. റിസ്.വാനാണ് മേക്കപ്പ് ചെയ്തത്.ശ്രീജിത്ത് ജീവന്റെ റൗക്കയുടെ ഔട്ട്ഫിറ്റാണ് ഗോപിക ധരിച്ചിരിക്കുന്നത്.