November 29, 2023

‘ഇത് നമ്മുടെ സാന്ത്വനത്തിലെ അഞ്ജലി അല്ലേ!! സ്റ്റൈലൻ ലുക്കിൽ നടി ഗോപിക അനിൽ..’ – ഫോട്ടോസ് വൈറൽ

മലയാളി ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. നടി ചിപ്പി ഏറെ നാളുകൾക്ക് ശേഷം ഒരു സീരിയലിൽ മുഴുനീള വേഷത്തിൽ എത്തിയത് സാന്ത്വനത്തിലൂടെയാണ്. ചിപ്പി തന്നെയാണ് പ്രധാന റോളിൽ അഭിനയിക്കുന്നത്. ഒരു കൂട്ടുകുടുംബമായ സാന്ത്വനം വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിൽ കാണിക്കുന്നത്.

അതിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരവും ഏറെ നാളുകൾക്ക് ശേഷം മലയാളികൾ വീണ്ടും കാണുന്ന ഒരു മുഖമാണ്. നടി ഗോപിക അനിലാണ് അഞ്ജലിയായി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആ സീരിയൽ ചെയ്യുന്നതിന് മുമ്പ് സീ കേരളത്തിലെ കബനി എന്ന സീരിയലിൽ അഭിനയിച്ചിരുന്നെങ്കിലും അത് പാതിവഴിയിൽ നിർത്തിയിരുന്നു.

അതിന് ശേഷമാണ് സാന്ത്വനം ആരംഭിച്ചത്. സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള ഒരാളാണ് ഗോപിക. ശിവം എന്ന സിനിമയിലൂടെയാണ് ഗോപിക ബാലതാരമായി തുടങ്ങിയതെങ്കിലും മോഹൻലാലിൻറെ മകളായി ബാലേട്ടനിൽ അഭിനയിച്ചപ്പോഴാണ് മലയാളികൾ പ്രിയപ്പെട്ട താരമായി മാറിയത്. അതിൽ ഗോപികയുടെ അനിയത്തി കീർത്തനയും അദ്ദേഹത്തിന്റെ ഇളയമകളായി അഭിനയിച്ചിരുന്നു.

സാന്ത്വനത്തിലെ ശിവാഞ്ജലി എന്നാണ് ഗോപിക അറിയപ്പെടുന്നത്. അഞ്ജലി എന്ന കഥാപാത്രത്തിന്റെ പേരാണ് ശിവൻ. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് സീരിയൽ ഇത്രത്തോളം ഹിറ്റാവാൻ കാരണമായത്. സമൂഹ മാധ്യമങ്ങളിൽ സ്റ്റൈലൻ ഔട്ട്.ഫിറ്റിലുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് ഗോപിക. ഗോപിക ഇനി സിനിമയിലും നായികയായി വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.