‘കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി സാന്ത്വനത്തിലെ അഞ്ജലി, ബ്രൈഡൽ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം
ടെലിവിഷൻ പരമ്പരകളിൽ തന്നെ ഏറ്റവും റേറ്റിംഗുള്ള സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ചിപ്പി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സീരിയലിൽ നിരവധി പുതിയ താരങ്ങൾ വേഷമിടുന്നുണ്ട്. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ മകളായ അഭിനയിച്ച ഗോപിക അനിൽ ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അഞ്ജലി എന്ന കഥാപാത്രത്തെ വളരെ മനോഹരമായിട്ടാണ് ഗോപിക അവതരിപ്പിക്കുന്നത്. സീരിയൽ തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഗോപികയുടെ അഞ്ജലി എന്ന കഥാപാത്രത്തിന് സോഷ്യൽ മീഡിയകളിൽ ഫാൻ പേജുകൾ വരെയുണ്ടായി. ഡോക്ടർ കൂടിയായ ഗോപിക സീരിയൽ രംഗത്തുള്ള ആദ്യ ചുവടുവെപ്പ് തന്നെ ഗംഭീരമാക്കി.
ചിപ്പിയുടെ ദേവി എന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ അനിയന്മാരിൽ ഒരാളായ ശിവന്റെ ഭാര്യ ആയിട്ടാണ് ഗോപിക അഭിനയിക്കുന്നത്. ശിവനും അഞ്ജലിയും തമ്മിലുള്ള കെമിസ്ട്രിയാണ് ഇത്രത്തോളം പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ ഒരു കാരണം. സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരുള്ള ഒരാളുകൂടിയാണ് ഗോപിക അനിൽ.
ഇപ്പോഴിതാ ഒരു കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞ് ഒരുങ്ങി ഒരു കിടിലം ബ്രൈഡൽ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ഗോപിക. പാർവതി രാജ് മേക്കപ്പ് സ്റ്റുഡിയോയുടെ ബ്രൈഡൽ മേക്കോവറിന് വേണ്ടിയിട്ടാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അഖിൽ എസ് കിരണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.