‘ഒന്നിച്ചുള്ള ആദ്യത്തെ ചടങ്ങ്! ഡിസൈനർ സ്റ്റുഡിയോ ഉദ്‌ഘാടനത്തിൽ തിളങ്ങി ഗോവിന്ദും ഗോപികയും..’ – ചിത്രങ്ങൾ വൈറൽ

എം ടൗണിലെ ഏറെ തരംഗമായ ഒരു വിവാഹമായിരുന്നു നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റേയും. ഈ കഴിഞ്ഞ ജനുവരി മാസത്തിലായിരുന്നു വിവാഹം നടന്നത്. ഏറെ താരങ്ങൾ പങ്കെടുത്തിരുന്ന ഒരു വിവാഹ മാമാങ്കമായിരുന്നു അത്. സിനിമ രംഗത്തുളളവരും സീരിയൽ രംഗത്തുള്ളവരും ഒരുപോലെ തിളങ്ങിയ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.

വിവാഹിതരായ ശേഷം ഇരുവരും ഒരുമിച്ച് ഹണിമൂൺ ആഘോഷിക്കാൻ വേണ്ടി പല രാജ്യങ്ങളിൽ പോയപ്പോഴുള്ള ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരദമ്പതികളായി വളരെ പെട്ടന്ന് തന്നെ ഗോവിന്ദും ഗോപികയും മാറുകയും ചെയ്തു. വിവാഹിതയായ ശേഷം ഗോപിക ഇനി അഭിനയത്തിൽ തുടരുമോ എന്നത് വ്യക്തമല്ല. ബാലതാരത്തിൽ നിന്ന് തുടങ്ങിയ ആളാണ്‌ ഗോപിക.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ആദ്യമായി ഒരു പൊതു ചടങ്ങിന്റെ വേദിയിൽ എത്തിയിരിക്കുകയാണ്. ആകൃതി ഡിസൈനർ സ്റ്റുഡിയോയുടെ ഉദ്‌ഘാടനത്തിനാണ് ഗോവിന്ദും ഗോപികയും ഒരുമിച്ച് എത്തിയത്. കോഴിക്കോട് കോവൂറുള്ള അവരുടെ പുതിയ സ്ഥാനത്തിന്റെ ഉദ്‌ഘാടനത്തിനാണ് ഇരുവരും ഒരുമിച്ച് വന്നത്. ചെക്ക് കളർ സാരി ധരിച്ച് ഗോപിക തിളങ്ങിയപ്പോൾ, ഗോവിന്ദ് കുർത്തയാണ് ധരിച്ചിരുന്നത്.

ഇതിന്റെ ചിത്രങ്ങൾ ഗോപികയും ഗോവിന്ദും പങ്കുവെക്കുകയുണ്ടായി. ഇനിയും ഇതു പോലെ ഒന്നിച്ചുള്ള ഉദ്‌ഘാടനങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ഇരുവരുടെയും ആരാധകരിൽ ചിലർ കമന്റ് ഇടുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ആഴ്ചയാണ് ഇരുവരുടെയും തങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും അതുപോലെ കുടജാദ്രിയിലും യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.