‘സിനിമ കാണാൻ പെൺസുഹൃത്തിന് ഒപ്പം എത്തി ഗോപി സുന്ദർ, ഗ്ലാമറസ് വേഷത്തിൽ പ്രിയ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു സംഗീതസംവിധായകനാണ് ഗോപി സുന്ദർ. അതിപ്പോൾ ചില പാട്ടിന്റെ മ്യൂസിക് കോപ്പി അടിയാണെന്ന് തുടങ്ങി, വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ വരെ ചർച്ചയാവാറുണ്ട്. ആദ്യ ഭാര്യയുമായി വേർപിരിയുന്നത് മുമ്പ് തന്നെ ഒരു ഗായികയുമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ പോവുകയും പിന്നീട് ഇരുബന്ധങ്ങൾ അവസാനിച്ച് മറ്റൊരു ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു.

ഗായിക അമൃത സുരേഷുമായിട്ടായിരുന്നു അത്. പക്ഷേ ഒരു വർഷങ്ങൾക്ക് ഇപ്പുറം അമൃതയുമായും ഗോപി സുന്ദർ വേർപിരിഞ്ഞിരിക്കുകയാണ്. ഒഫീഷ്യലായി ഇത് വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും പഴയ പോലെ ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും ഇരുവരും പങ്കുവെക്കുന്നില്ല. ഇതിന് പുറമേ ഗോപി സുന്ദർ മറ്റൊരു പെൺസുഹൃത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാനും തുടങ്ങിയിരുന്നു. അതിന് ശേഷം ഇരുവരും പിരിഞ്ഞെന്ന് മനസ്സിലായത്.

പ്രിയ നായർ എന്നാണ് ഗോപി സുന്ദറിന്റെ സുഹൃത്തിന്റെ പേര്. ഇരുവരും തമ്മിൽ ഇനി ലിവിങ് റിലേഷനിൽ ആണോ എന്നത് വ്യക്തമല്ല. ഈ കഴിഞ്ഞ ദിവസം ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച പെരുമാനി എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ പ്രിയയുടെ കൈപ്പിടിച്ച് സിനിമ കാണാൻ എത്തിയ ഗോപി സുന്ദറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്യാമറ കണ്ണുകൾ മുഴുവനും ഇരുവരിലും ആയിരുന്നു.

കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് പിറകിൽ പ്രിയ ഇരിക്കുന്ന ഒരു സെൽഫി ഫോട്ടോ ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിൽ വരുന്നതിന് മുമ്പ് പങ്കുവച്ചിരുന്നു. ഗ്ലാമറസ് വേഷത്തിൽ പ്രിയ ഗോപിയ്ക്ക് ഒപ്പം വരുന്ന വീഡിയോസ് വൈറലായി മാറുകയും ചെയ്തു. ഗോപി സുന്ദർ തന്റെ പുതിയ സുഹൃത്തിനെ സിനിമയിലെ പ്രവർത്തകർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതും കാണാം. ഇതെങ്കിലും ഒന്ന് ഉറപ്പിക്കുവോ എന്നാണ് ചില മലയാളികൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.