‘മറ്റുള്ളവരുടെ ലൈഫിൽ കയറി അഭിപ്രായം പറയുന്നവർക്ക് പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു..’ – പ്രതികരിച്ച് ഗോപിസുന്ദർ

മലയാള സിനിമയിൽ ഒരുപിടി നല്ല പാട്ടുകൾ സമ്മാനിച്ച ഇന്നത്തെ തലമുറയിലെ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. യൂത്തിന്റെ പൾസ് അറിഞ്ഞ് ട്യൂൺ ചെയ്യാനുള്ള കഴിവുള്ള ഒരാളാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമേ ഇപ്പോൾ അന്യഭാഷയിലും നിറഞ്ഞ് നിൽക്കുന്ന ഗോപിസുന്ദർ തന്റെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും സന്തോഷമായി നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. ഗോപി സുന്ദറും പ്രശസ്ത ഗായികയുമായ അമൃത സുരേഷും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ അമൃത സുരേഷ് നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. ഇരുവരും നേരത്തെ വിവാഹിതരായവരാണ്. ഗോപിസുന്ദർ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് ശേഷം ഒരു ലിവിങ് ടുഗതർ റിലേഷനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ഗോപി സുന്ദറിന് കഴിഞ്ഞ ദിവസം വളരെ മോശം കമന്റുകൾ ലഭിച്ചിരുന്നു. അതിന് എതിരെ പരസ്യമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് ഗോപി സുന്ദർ ഇപ്പോൾ.

“മറ്റുള്ളവരുടെ വ്യക്തിപരമായ ലൈഫിൽ കയറി വിലയിരുത്തുകയും അഭിപ്രായമിടുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകൾക്ക് ഞങ്ങൾ ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു..”, എന്ന ക്യാപ്ഷൻ ആണ് ഗോപി സുന്ദർ അമൃതയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഗോപിസുന്ദറും അമൃത സുരേഷും ഒന്നിക്കാൻ പോകുന്നുവെന്ന് സന്തോഷ വാർത്ത ഈ കഴിഞ്ഞ ദിവസമാണ് ഇരുവരും പുറത്തുവിട്ടത്.

അതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ വാർത്തകൾ വരികയും അത് പെട്ടന്ന് തന്നെ വൈറലാവുകയും ഒക്കെ ചെയ്തിരുന്നു. ചിലർ ഇവർക്ക് എതിരെ വളരെ മോശം കമന്റുകളാണ് ഇട്ടിരുന്നത്. ഇതിന് മുമ്പ് മറ്റ് രണ്ട് സ്ത്രീകളുമായി ബന്ധത്തിൽ ഉണ്ടായിരുന്ന ഒരാളാണ് ഗോപി സുന്ദർ എന്നും ഇതിനും ആ അവസ്ഥ തന്നെ ആയിരിക്കും എന്നൊക്കെയാണ് ചില ആളുകൾ കമന്റ് ചെയ്തത്.

അമൃതയെ കുറിച്ചും വളരെ മോശമായ കമന്റുകളാണ് പലരിൽ നിന്നും ഉണ്ടായത്. ഇതിന് എതിരെയാണ് ഇപ്പോൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിച്ചിരിക്കുന്നത്. അന്യന്റെ ജീവിതത്തിലേക്ക് എത്തി നോക്കുന്ന ചില മലയാളികളുടെ സദാചാര ബോധത്തിന് എതിരെയാണ് ഗോപി സുന്ദർ പ്രതികരിച്ചിരിക്കുന്നത്. പറയുന്നവർ പറയട്ടെ നിങ്ങൾ സന്തോഷമായി ഇരിക്കൂ എന്നാണ് ഇരുവരെയും സപ്പോർട്ട് ചെയ്ത ആളുകൾ അഭിപ്രായപ്പെടുന്നത്.