പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകർ സുപരിചിതനായ മാറിയ താരമാണ് നടൻ ജോർജ് കോര. ജോർജ് ആദ്യമായി സംവിധാനം ചെയ്ത തോൽവി എഫ്.സി എന്ന ചിത്രം ഈ അടുത്തിടെയാണ് തിയേറ്ററിൽ ഇറങ്ങിയത്. ഇതിന് മുമ്പ് നവ്യ നായരുടെ ജാനകി ജാനേ എന്ന സിനിമയിൽ അഭിനയിച്ചു. ആ സമയത്ത് നവ്യ നായരുമായുള്ള ഒരു സീനിനെ കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജോർജ് കോര പങ്കുവച്ചിരിക്കുകയാണ്.
“ഞാൻ വർക്ക് ചെയ്തതിൽ ഒരു ഫെമയിൽ സൂപ്പർ താരമായ നടിയായിരുന്നു നവ്യാ നായർ. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ജാനകി ജാനേ എന്ന പടത്തിൽ ഒരു സീനുണ്ട്. അതായത്, ഒരു രാത്രിയിൽ കല്യാണ ചടങ്ങിൽ നിൽക്കുന്നു, അവിടെ കറന്റ് പോകുന്നു, അപ്പോൾ പേടിയോടെ നവ്യാ നായർ ഭർത്താവ് ആണെന്ന് കരുതി ചാടിക്കയറി എന്നെ കെട്ടിപ്പിടിക്കുന്നു. ഇതാണ് സീൻ. ഇതാണ് എനിക്കും പുള്ളികാരിക്കും ഒറ്റയ്ക്കുള്ള ആകെയുള്ള സീൻ.
അപ്പോൾ എന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ.. ഈ ഒരറ്റ സീനിലാണ് നവ്യാ നായരുമായുള്ളത്. എന്റെ കരിയറിൽ ഞാൻ ആദ്യമായിട്ടാണ് നവ്യ നായരെ കാണുന്നത് തന്നെ. ഞാൻ സെറ്റിൽ ചെന്നു. രാത്രിയിൽ ഷൂട്ടാണ്. ഒന്നാമത്തെ കല്യാണ ചടങ്ങാണ്. ഒരു 150 ആളുകളെങ്കിലും കാണും. എനിക്കാണേൽ ചമ്മലോഡ് ചമ്മൽ. കുറച്ച് കഴിഞ്ഞ് നവ്യ ദൂരെ നിന്നും കാരവാനിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു.
ഷൂട്ട് തുടങ്ങി. പുള്ളിക്കാരിക്ക് വേറെ കുറെ സീനൊക്കെയുണ്ട്. അങ്ങനെ സമയം പോയികൊണ്ടേയിരുന്നു. കുറച്ച് കഴിഞ്ഞ് എന്റെയടുത്ത് ഒരാൾ വന്ന് പറഞ്ഞു, നവ്യ ചേച്ചി വിളിക്കുന്നു എന്ന്.. ഞാൻ പതുകെ എഴുന്നേറ്റ് ചെന്നു. ഹാലോ നവ്യ ചേച്ചി എന്ന് പേടിച്ചുകൊണ്ട് പറഞ്ഞു. ചേച്ചിയോ.. കോര അവിടെ ഇരിക്കൂ എന്ന് എന്നോട് പറഞ്ഞു. ഒരു അരമണിക്കൂർ അവിടെയിരുന്ന് കത്തി. ഈ കത്തിയോടെയാണ് എനിക്ക് മനസ്സിലായത് എന്നെക്കാളും കൂടുതൽ ചമ്മലാണ് പുള്ളികാരിക്ക് ഉള്ളതെന്ന്..
പുള്ളിക്കാരി എന്നെ കംഫോർട്ട് ആക്കാൻ ചെയ്യുന്നതാണ്. സഹതാരത്തെ കംഫോർട്ട് ആക്കുന്നതെന്നൊക്കെ നവ്യ ചേച്ചിയെ കണ്ടുപഠിക്കണം. പുള്ളിക്കാരി ഒരുപക്ഷേ എന്റെ സിനിമയൊന്നും എന്തിന് പ്രേമത്തിൽ പോലും എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പിന്നെ ഞങ്ങളുടെ ആ കെട്ടിപ്പിടിത്തം ഏകദേശം 25 റീ ടേക്ക് പോയതുകൊണ്ട് വളരെ കംഫോർട്ടബിളായി. ആ സീൻ കിട്ടിയത് എന്റെ ഭാഗ്യം, അല്ലാതെ എന്ത് പറയാൻ..”, ജോർജ് കോര അഭിമുഖത്തിൽ പറഞ്ഞു.