ടെലിവിഷൻ പ്രേക്ഷകർ ഏറെ സുപരിചിതമായ മുഖമാണ് നടി ശ്രീക്കുട്ടിയുടേത്. ശ്രീക്കുട്ടി എന്ന് പേര് പറയുന്നതിനേക്കാൾ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാവുക ഏഷ്യാനെറ്റിലെ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫിലെ ശ്രീക്കുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പറയുമ്പോഴാണ്. ഓട്ടോഗ്രാഫിലെ മൃദുല എന്ന കഥാപാത്രത്തെയാണ് ശ്രീക്കുട്ടി അവതരിപ്പിച്ചത്. അതിന് മുമ്പ് ശ്രീക്കുട്ടി വേറെയും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ഓട്ടോഗ്രാഫിലെ അഭിനയിച്ച ശേഷമാണ് ശ്രീക്കുട്ടിക്ക് പേരും അതുപോലെ തന്നെ തന്റെ ജീവിതത്തിൽ തന്നെ വലിയയൊരു മാറ്റമുണ്ടായത്. ഓട്ടോഗ്രാഫിലെ ക്യാമറാമാനായി ജോലി ചെയ്തിരുന്ന മനോജുമായി പ്രണയത്തിലായി ശ്രീക്കുട്ടി വിവാഹിതയാവുകയും ചെയ്തിരുന്നു. പതിനെട്ടാം വയസ്സിലായിരുന്നു ശ്രീക്കുട്ടിയുടെ വിവാഹം നടക്കുന്നത്. ഇന്ന് വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിരിക്കുകയാണ്.
പതിനൊന്നാം വിവാഹവാർഷികം ആണെന്നുള്ള സന്തോഷം ഇപ്പോൾ ശ്രീക്കുട്ടി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ‘മൈ ലൈഫ് ടൈം സബ്‌സ്‌ക്രിപ്ഷന്‍’ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ശ്രീക്കുട്ടി പങ്കുവച്ചത്. ഭർത്താവുമായി 12 വയസ്സ് പ്രായവ്യത്യാസമുണ്ട്. തന്റെ പ്രണയത്തെ കുറിച്ച് ശ്രീക്കുട്ടി ചാനലിൽ വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ മുമ്പൊരിക്കൽ താരം പറഞ്ഞിട്ടുണ്ടായിരുന്നു. ‘പതിനെട്ടാമത്തെ വയസ്സിൽ ആയിരുന്നു വിവാഹം.
18 ആവാൻ വേണ്ടി കാത്തിരുന്ന് ഓടി പോയി കല്യാണം കഴിച്ചതാണ്. സെറ്റിൽ വളരെ അധികം ദേഷ്യപ്പെടുന്ന വ്യക്തി ആയിരുന്നു മനോജ്. ദേഷ്യം മാറ്റാൻ വേണ്ടി സംവിധായകരും മറ്റ് ടീമംഗങ്ങളും ചുമ്മാ പ്രേമിക്കാൻ പറഞ്ഞതാണ്. തമാശയ്ക്ക് പറഞ്ഞ് അവസാനം ശരിക്കും പ്രണയമായി. എനിക്ക് പതിനെട്ട് വയസ്സായപ്പോൾ ഒളിച്ചോടി പോയി കല്യാണം കഴിച്ചു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും മകൾ ഉണ്ടായ ശേഷം പ്രശ്നമുണ്ടായില്ല. ഞാൻ തിരഞ്ഞെടുത്തത് തെറ്റായ ആളെയല്ലെന്ന് അവർക്ക് മനസ്സിലായി..”, ശ്രീക്കുട്ടി പറഞ്ഞു.