തൃശൂർ സ്ലാങ്ങ് സംസാരിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു ഗായത്രിയുടെ രംഗപ്രവേശം. തുടക്കകാരി എന്ന നിലയിൽ മികച്ച പ്രകടനമാണ് ഗായത്രിയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അത് കഴിഞ്ഞ് ധാരാളം സിനിമകളിൽ ഗായത്രി അഭിനയിച്ചു.
ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, മാഹി, എസ്‌കേപ്പ് തുടങ്ങിയ സിനിമകളിൽ ഇതിനോടകം ഗായത്രി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ഒരു സിനിമയിലും ഗായത്രി നായികയായി അഭിനയിച്ചിരുന്നു. മോഡലിംഗ് മേഖലയിൽ സജീവമായിരുന്ന ഗായത്രി ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ഒരാളാണ്. അതിന് ശേഷമാണ് അഭിനയത്തിലേക്ക് വന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിലായിരുന്നു ഗായത്രി ജോലി ചെയ്തിരുന്നത്. 2014-ൽ ഫെമിന മിസ് കേരള മത്സരത്തിൽ വിജയിയായിരുന്നു ഗായത്രി. അതിൽ വിജയിയായ ശേഷമാണ് ജിംനാപ്യാരിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള ഒരു വ്യക്തിയാണ് ഗായത്രി സുരേഷ്. പലപ്പോഴും ട്രോളുകൾ അതിരുവിടുകയും ചെയ്തിട്ടുണ്ടെങ്കിലും ഗായത്രി അത് വലിയ കാര്യമാക്കിയില്ല.
അതുപോലെ ഗായത്രി സുരേഷ് സുഹൃത്തിന് ഒപ്പം സഞ്ചരിച്ചപ്പോൾ കാർ അപകടത്തിൽ പെട്ടപ്പോഴും വലിയ വിവാദമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഗായത്രി വളരെ സജീവമാണ്. ഗായത്രി സെറ്റ് മുണ്ടുടുത്ത് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ എന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ ചോദിക്കുന്നത്.