‘വെളുത്തവരും സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്നു, നമ്മൾ എന്താണ് പറയുന്നതെന്ന് ഒരു ബോധം നമ്മുക്ക് ഉണ്ടാവണം..’ – ഗായത്രി സുരേഷ്

തൃശൂർ സ്ലാങ്ങിൽ മികച്ച പ്രകടനം കാഴ്ച വച്ച് മലയാള സിനിമയിലേക്ക് വന്ന താരമാണ് നടി ഗായത്രി സുരേഷ്. ഒരുപാട് സിനിമകളിൽ ഇതിനോടകം അഭിനയിച്ച ഗായത്രി സമൂഹ മാധ്യമങ്ങളിൽ താൻ പറയുന്ന കാര്യങ്ങൾക്ക് ട്രോളുകൾ ഏറ്റുവാങ്ങുന്നത് പതിവ് കാഴ്ചയാണ്. കേരളത്തിൽ ഈ അടുത്തിടെ നടന്ന വർണ്ണവിവേചന പരമായ പരാമർശം ഏറെ ചർച്ചയായ ഒരു സംഭവമാണ്. ഇതേ കുറിച്ച് ഇപ്പോൾ ഗായത്രി പ്രതികരിച്ചിരിക്കുകയാണ്.

“നമ്മൾ രണ്ട് സൈഡും പറയണം.. അതായത് നിറത്തിന്റെ പേരിൽ കളിയാക്കപ്പെടുന്ന എന്ന ആളുകൾ പോലെ വെളുത്ത നിറമുള്ള ആൾകാരുണ്ടല്ലോ.. അവരും അനുഭവിക്കുന്നുണ്ട്. നീ വെളുത്തതായതുകൊണ്ട് നിനക്ക് സിനിമ കിട്ടി, അങ്ങനെ പറയുമ്പോൾ അവരുടെ ടാലന്റിനെ കൊച്ചാക്കി കാണിക്കുകയല്ലേ ചെയ്യുന്നത്. രണ്ടു പേരുടെയും ടാലന്റിനെയാണ് നമ്മൾ അടിച്ചമർത്തുന്നത്. ഇത്തരം സംഭവങ്ങൾ ഏതൊരു കാലത്തും ഉണ്ടാകും.

അത് മാറിവരാൻ കുറെ സമയം എടുക്കും. ഇതിനൊക്കെ മുകളിൽ നമ്മുടെ കോൺഫിഡൻസും ടാലന്റും വിശ്വാസവും നിലനിന്നാൽ, ഇത് നിറത്തിന്റെ കാര്യം മാത്രമല്ല.. സ്ത്രീ പുരുഷ വ്യത്യാസമൊക്കെ അതിൽ വരുന്നതാണ്. സ്ത്രീകൾ സ്ട്രോങ്ങ് ആണെങ്കിൽ ആരും ഒന്നും പറയില്ല. നമ്മൾ എങ്ങനെ അതിന്റെ മുകളിൽ വളരാം എന്നല്ലേ ചിന്തിക്കേണ്ടത്. നമ്മൾ ഫൈറ്റ് ചെയ്തുകൊണ്ടേയിരുന്നാൽ നമ്മുടെ കാര്യങ്ങൾ ഒന്നും നടക്കില്ല.

എന്റെ കൂടെയുള്ള പല ആളുകൾക്ക് ഇടയിലും അങ്ങനെയൊരു വേർതിരിവ് ഉണ്ടായതായിട്ട് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഇടയ്ക്കൊക്കെ നമ്മൾ ഈ പറയുന്നത് കേട്ടിട്ടുമുണ്ട്. ഒരു ബോധം നമ്മുക്കുണ്ടാവണം.. ഒന്നും ആലോചിക്കാതെ പറയാം, പക്ഷേ നമ്മൾ എന്താണ് പറയുന്നതെന്ന് ഒരു ബോധം നമുക്കുണ്ടാവണം..”, ഗായത്രി സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഗായത്രിയുടെ ഈ വാക്കുകളും ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.