‘കലാലോകത്തിന് നൽകിയ മികച്ച സംഭാവന! പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേള ബാബുവിന്..’ – കൈയടിച്ച് മലയാളികൾ

പ്രഥമ ഇന്നസെന്റ് പുരസ്കാരം നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്. ലെജൻഡസ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭ്യമുഖ്യത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദുവാണ് ഇടവേള ബാബുവിന് പുരസ്കാരം സമ്മാനിച്ചത്. ഇന്നസെന്റ് സ്‌മൃതി സംഗമവും പുരസ്‌ക്കാര ആദരണ സമ്മേളനവും ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എംസിപി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആയിരുന്നു ചടങ്ങ് നടന്നത്.

കലാലോകത്തിന് നൽകിയ മികച്ച സംഭാവനകളെ കണ്ണക്കിലെടുത്താണ് സിനിമ താരങ്ങളുടെ സംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയും മികച്ച സംഘാടകനുമായ ഇടവേള ബാബുവിനെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നൽകി മന്ത്രി ആർ.ബിന്ദു ആദരിച്ചത്. ഇന്നസെന്റിനെ പോലെ മലയാള സിനിമയിലെ നടിനടന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കുന്ന ഒരാളാണ് ഇടവേള ബാബു.

ഇന്നസെന്റിന് ഒപ്പം വളരെ വർഷങ്ങളോളം പ്രവർത്തിച്ച ഒരാൾ എന്ന നിലയിലും വളരെ അടുത്ത സൗഹൃദം പുലർത്തിയ ഒരാളെന്ന നിലയിലും ഇടവേള ബാബു ഈ പുരസ്കാരത്തിന് അർഹനാണ്. ഇടവേള ബാബു, ജുനിയർ ഇന്നസെന്റ് എന്നിവരും പുരസ്‌കാര ചടങ്ങിൽ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർ പേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം മാർച്ച് 26-നാണ് ഇന്നസെന്റ് മലയാളക്കരയോട് വിട പറഞ്ഞത്.

മാർച്ച് 3-ന്, ഇന്നസെൻ്റിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാൻസറിനെ അതിജീവിച്ച ഇന്നസെൻ്റ് മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. വിപ. ഗംഗാധരൻ സ്ഥിരീകരിച്ചത് കോവിഡ്-19 മൂലമുള്ള സങ്കീർണതകൾ മൂലമാണ് അദ്ദേഹം മരിച്ചത് എന്നായിരുന്നു. ഒരു മകനാണ് താരത്തിനുള്ളത്. ഇന്നസെന്റ് ജൂനിയർ എന്നറിയപ്പെടുന്നത് താരത്തിന്റെ കൊച്ചുമകനാണ്.