December 11, 2023

‘കാപ്പി ഓർഡർ ചെയ്ത പോസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ആസക്തി..’ – ചിത്രങ്ങൾ പങ്കുവച്ച് നടി ഫെമിന ജോർജ്

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഒ.ടി.ടി പ്ലാറ്റഫോമിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു മിന്നൽ മുരളി. ഭൂരിഭാഗം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടിയ മിന്നൽ മുരളി ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ സൂപ്പർഹീറോ സിനിമയാണ്. മാർവെലിന്റെയും ഡി.സിയുടെയും സൂപ്പർഹീറോ സിനിമകൾ കണ്ട് വളർന്ന പ്രേക്ഷകർക്ക് കിട്ടിയ സമ്മാനമായിരുന്നു ഇത്.

ഒരു ഇന്ത്യൻ സൂപ്പർഹീറോ എങ്ങനെ ആയിരിക്കണമെന്ന് പ്രേക്ഷകരെ കാണിച്ചുതരികയും അത് പ്രേക്ഷകർക്ക് എങ്ങനെ രസിപ്പിക്കുന്ന രീതിയിൽ എടുക്കണമെന്ന് കാണിക്കുകയും ചെയ്തു ബേസിൽ ജോസഫ്. ടോവിനോ തോമസ് മിന്നൽ മുരളിയായി തകർത്തപ്പോൾ അതിൽ വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും പ്രേക്ഷകരെ ഞെട്ടിപ്പിച്ച ഒന്ന് തന്നെയായിരുന്നു. ഇവരെ കൂടാതെ ധാരാളം താരങ്ങൾ വേറെയും ഉണ്ടായിരുന്നു.

പുതുമുഖമായ ഫെമിന ജോർജ് ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ബ്രൂസ്ലി ബിജി എന്ന കഥാപാത്രമായിട്ടാണ് ഫെമിന അഭിനയിച്ചത്. ഒരു പുതുമുഖം ആണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള അഭിനയവും ഫെമിനയും കാഴ്ചവച്ചിരുന്നു. ക്ലൈമാക്സിലും നായകനും വില്ലനെയും പോലെ തന്നെ തുല്യപ്രാധാന്യം നൽകാനും അത് ഭംഗിയായി അവതരിപ്പിക്കാനും ഫെമിനയ്ക്ക് സാധിച്ചു.

മിന്നൽ മുരളി ഹിറ്റായതോടെ ഫെമിനയ്ക്കും ഒരുപാട് ആരാധകരെ ലഭിച്ചു. ഫെമിനയുടെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൊച്ചി ലുലു മാളിൽ കോഫീ ഓർഡർ ചെയ്ത ശേഷമുള്ള ചിത്രങ്ങൾ ഫെമിന പങ്കുവച്ചിരിക്കുകയാണ്. “കാപ്പി ഓർഡർ ചെയ്ത പോസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ആസക്തി..”, എന്ന ക്യാപ്ഷനോടെയാണ് ഫെമിന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.