‘മിനി സ്കർട്ടിൽ പൊളപ്പനായിട്ടുണ്ട്!! ദുബായിൽ ചുറ്റിക്കറങ്ങി നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

മാലിദ്വീപ് യാത്രയ്ക്ക് തൊട്ടുപിന്നാലെ ദുബായിലേക്ക് പോയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലവൻസറുമായ അഹാന കൃഷ്ണ. ദുബായ് ബുർജ് ഖലീഫയ്ക്ക് അടുത്ത് നിന്നൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരുന്നു അഹാന. ഇതിന് പിന്നാലെ ഇപ്പോഴിതാ ദുബായിൽ മുഴുവനും ചുറ്റിക്കറങ്ങുന്നതിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അഹാന.

‘നഗരകേന്ദ്രം’ എന്ന ക്യാപ്ഷനോടെയാണ് അഹാന തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ജീൻസ് ടൈപ്പ് മിനി സ്കർട്ടും വെള്ള ടി-ഷർട്ടും ധരിച്ചുള്ള അഹാനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹബീബി വന്നിട്ട് എന്താണ് വിളിക്കാതിരുന്നത് എന്ന രസകരമായ കമന്റുകളും പോസ്റ്റിന് കീഴിൽ വന്നിട്ടുണ്ട്. ഇത്രയും മനോഹരമായ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ആരാണെന്നും ചിലർ തിരക്കുന്നുണ്ട്.

ഒരു കാർണിവൽ പോലെ തോന്നുന്നുവെന്ന് ദുബായ് ചിത്രങ്ങൾ സ്റ്റോറിയാക്കിയ അഹാന അതിനോടൊപ്പം കുറിച്ചിട്ടുമുണ്ട്. ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണോ അതോ ചുമ്മാ കറങ്ങാൻ പോയതാണോ അഹാന എന്ന് വ്യക്തമല്ല. ജൂൺ അവസാനമായിരുന്നു അഹാന മാലിദ്വീപിൽ പോയിരുന്നത്. അവിടെ നിന്നുള്ള ഹോട്ട് ചിത്രങ്ങൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

അഭിനയത്തോടൊപ്പം തന്നെ സംവിധാനം ചെയ്തും അഹാന ഞെട്ടിച്ചിട്ടുണ്ട്. അഹാന തന്നെ അഭിനയിച്ച ‘തോന്നൽ’ എന്നൊരു മ്യൂസിക് വീഡിയോ താരം സംവിധാനം ചെയ്തിട്ടുണ്ട്. അതെ സമയം അഹാന അഭിനയിച്ചതിൽ ഇനി പുറത്തിറങ്ങാനുള്ളത് ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അടിയാണ്. പ്രശോഭ്‌ വിജയനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. യൂട്യുബിലും അഹാന സജീവമാണ്.