സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കൾ പരസ്പരം വിവാഹിതരാകുമ്പോൾ ആ താര വിവാഹവും അവരുടെ പിന്നീടുള്ള വിശേഷങ്ങളും എന്നും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്. പണ്ട് മുതൽക്ക് തന്നെ ഇത്തരത്തിൽ സിനിമയിൽ സജീവമായി നിൽക്കുന്ന താരങ്ങൾ പരസ്പരം വിവാഹിതരാകുമ്പോൾ അത് വലിയ രീതിയിൽ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
താരദമ്പതിമാരുടെ കുടുംബ വിശേഷങ്ങളുമെല്ലാം എന്നും വാർത്തകളിൽ ഏറെ സ്വാതീനം ചിലത്തുന്ന കാഴ്ചയാണ്. മലയാള സിനിമയിലെ യുവതലമുറയിലെ താരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. 2014-ലാണ് നസ്രിയയും ഫഹദും തമ്മിൽ വിവാഹിതരാകുന്നത്. അന്ന് നസ്രിയയുടെയും ഫഹദിന്റെയും വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു.
ഇരുവരും തമ്മിൽ പന്ത്രണ്ട് വയസ്സ് പ്രായവ്യത്യസമുണ്ടെന്നൊക്കെ ആയിരുന്നു അന്ന് നടന്ന ചർച്ചകൾ. വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും ഈ താരദമ്പതിമാർ യുവമിഥുനങ്ങളെ പോലെയാണ് നടക്കുന്നതെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ഇവ.
റെയർ അഫ്ഫായേർസ് ഫിലിമെർ ആണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നസ്രിയയുടെ കൈപിടിച്ചുകൊണ്ട് വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് കൂട്ടത്തിൽ ഏറെ ശ്രദ്ധേയം. ഇതൊക്കെയാണ് പെർഫെക്ട് കപ്പിൾ എന്നാണ് ചിത്രങ്ങൾക്ക് താഴെ ഫഹദിന്റെയും നസ്രിയയുടെയും ആരാധകർ ഇടുന്ന കമന്റുകൾ. ഇരുവരും വളരെ സിംപിൾ ലുക്കിലാണ് ചടങ്ങിൽ പങ്കെടുത്തത്.