ദൃശ്യം എന്ന സിനിമയോടെ മലയാളികൾ നെഞ്ചിലേറ്റിയ ബാലതാരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം എസ്തറിന് ജീവിതത്തിലും സിനിമയിലും ഒരുപാട് നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ആ സിനിമയിലെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച എസ്തർ അതെ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോൾ ആ റോൾ മിക്കതിലും അവതരിപ്പിച്ചത് എസ്തർ ആയിരുന്നു.
ദൃശ്യത്തിന് മുമ്പ് ധാരാളം സിനിമകൾ എസ്തർ ചെയ്തിട്ടുണ്ട്. എസ്തർ പിന്നീട് ശ്രദ്ധനേടിയത് ദൃശ്യത്തിന്റെ തന്നെ രണ്ടാം ഭാഗത്തിലാണ്. ആദ്യ ഭാഗത്തിൽ നിന്ന് ഏഴ് വർഷങ്ങൾക്ക് ഇപ്പുറം രണ്ടാം ഭാഗം വന്നപ്പോൾ എല്ലാവരും ശ്രദ്ധിച്ചതും എസ്തറിന്റെ വളർച്ച തന്നെയായിരുന്നു. കുട്ടി താരത്തിൽ നിന്ന് എസ്തർ മാറിയിരുന്നു. അതിലും അനുമോളായി മികച്ച പ്രകടനം തന്നെയായിരുന്നു എസ്തർ കാഴ്ച വച്ചിട്ടുണ്ടായിരുന്നത്.
എസ്തർ ഇനി നായികയായി സിനിമയിൽ അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വൈകാതെ തന്നെ അത് സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മലയാളത്തിൽ ജാക്ക് ആൻഡ് ജിലും തമിഴിൽ ഈ കഴിഞ്ഞ ആഴ്ച റിലീസായ വി 3-യുമാണ് എസ്തറിന്റെ അവസാന റിലീസുകൾ. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന ഒരു താരം കൂടിയാണ് എസ്തർ അനിൽ.
എസ്തർ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ തിളങ്ങിയ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുക്കുന്നത്. പോണ്ടിച്ചേരിയിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. യാത്രകൾ ചെയ്യുന്ന ഒരാളാണ് എസ്തർ. “വ്യത്യസ്ത മതിലുകൾ, ഒരേ വ്യക്തി..”, എന്ന ക്യാപ്ഷനോടെയാണ് എസ്തർ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. കൊച്ചങ്ങ് ഗ്ലാമറസായി വരികയാണല്ലോ എന്നൊക്കെ ചില ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്.