ദൃശ്യം എന്ന സിനിമയിലൂടെ ഇന്ത്യ ഒട്ടാകെ പേരുനേടിയ താരമാണ് ബാലതാരമായി തിളങ്ങിയ എസ്തർ അനിൽ. ദൃശ്യത്തിലെ ‘അനു മോൾ’ എന്ന കഥാപാത്രം വളരെ മനോഹരമായിട്ട് അവതരിപ്പിച്ച എസ്തറിന് പല ഭാഷകളിൽ നിന്നും അവസരങ്ങൾ തേടിയെത്തുകയും ദൃശ്യത്തിന്റെ തന്നെ മറ്റു ഭാഷകളിലെ റീമേക്കുകളിൽ ഭാഗമാവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ എസ്തർ എന്ന കൊച്ചുമിടുക്കി വളരുകയും ചെയ്തു.
ദൃശ്യം ഇറങ്ങിയ ശേഷം പല സിനിമകളിൽ അഭിനയിച്ച എസ്തർ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും ശ്രദ്ധനേടി. പക്ഷേ ആദ്യ പാർട്ടിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്ന എസ്തർ അല്ലായിരുന്നു രണ്ടാം പാർട്ടിൽ. പ്രായം കൊണ്ടും ലുക്ക് കൊണ്ടും എസ്തർ ആളാകെ മാറി പോയിരുന്നു. കൊച്ചുകുട്ടിയിൽ നിന്ന് ഒരു വലിയ നടിയുടെ ലുക്കിലേക്ക് ഏഴു വർഷം കൊണ്ട് എസ്തർ മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇത് പലപ്പോഴും ചർച്ചയായിട്ടുമുണ്ട്.
അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് എസ്തർ ചെയ്തിരുന്ന ഫോട്ടോഷൂട്ടുകളാണ്. ഗ്ലാമറസ് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറിലാണ് പലപ്പോഴും എസ്തർ ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നത്. ചില ഓൺലൈൻ സദാചാര ആങ്ങളമാരുടെ മോശം കമന്റുകളും എസ്തർ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനൊക്കെ താരം മറുപടികളും കൊടുക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എസ്തറിന്റെ ഒരു ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയും. ഒരു വെള്ളരിപ്രാവിനെ പോലെ തോന്നിക്കുന്ന രീതിയിലുള്ള എസ്തറിന്റെ മേക്കോവറിന്റെ വീഡിയോ കണ്ടാൽ ആരാധകർ ശരിക്കും ഞെട്ടും. റിസ് വാനാണ് എസ്തറിന്റെ ഈ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റ്. ജിബിൻ സോമചന്ദ്രന്റെ പ്ലാൻ ബി ആക്ഷൻസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.