‘അരുവിയിൽ കട്ട സ്റ്റൈലിഷ് ലുക്കിൽ നടി അന്ന ബെൻ, ഭാഗ്യനായിക എന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

മധു സി നാരായണൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് നടി അന്ന ബെൻ. തുടരെ തുടരെ ഹിറ്റുകൾ മാത്രം സമ്മാനിച്ചുകൊണ്ട് ഇരിക്കുന്ന നായികയായ അന്നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഷോർട്സും ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

‘വെള്ളം ഇഷ്ടമാണ്..’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വയനാട് നിന്നുള്ള ചിത്രങ്ങളാണെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമാണ്. അരുവിൽ വെള്ളത്തിൽ കാലിട്ട് പാറയിൽ ഇരിക്കുന്ന ചിത്രമാണ് അന്ന പങ്കുവച്ചത്. ഒരു കൂളിംഗ് ഗ്ലാസ് ഇന്നർ ബനിയനിൽ ടൂക്കിയിട്ട് ഫ്രീക്കായി ഇരിക്കുന്ന അന്നയെ കാണാൻ നല്ല ഭംഗിയുണ്ടെന്നും മലയാള സിനിമയിലെ ഭാഗ്യ നായികയാണ് അന്നയും ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റുകൾ ഇടുന്നുണ്ട്.

ആദ്യ സിനിമയ്ക്ക് ശേഷം അന്ന അഭിനയിച്ച ഹെലൻ, കപ്പേള തുടങ്ങിയ സിനിമകൾ തിയേറ്ററുകളിൽ വിജയം നേടുകയും പിന്നീട് ഇറങ്ങിയ സാറാസ് ആമസോൺ പ്രൈമിൽ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തതോടെ അന്നയുടെ റേഞ്ച് തന്നെ മാറിയിരിക്കുകയാണ്. അഭിനയിച്ച സിനിമകളിൽ എല്ലാം നായികയ്ക്ക് കൂടി തുല്യപ്രാധാന്യമുള്ള സിനിമകൾ കൂടിയായിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദ എന്ന ചിത്രത്തിൽ ടോവിനോയ്ക്ക് ഒപ്പമാണ് അന്ന അഭിനയിക്കുന്നത്. ഇന്നത്തെ കാലത്തെ മാധ്യമപ്രവർത്തനത്തെ കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മാർച്ച് മൂന്നിന് സിനിമ തിയേറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ നൈറ്റ് ഡ്രൈവ്, രഞ്ജൻ പ്രമോദ് ചിത്രം, കാപ്പ തുടങ്ങിയ സിനിമകളും അന്നയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.