ബാലതാരമായി സിനിമയിലേക്ക് എത്തി മലയാളികൾ മനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റിയ താരാണ് എസ്തർ അനിൽ. നല്ലവൻ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നതെങ്കിലും മോഹൻലാലിൻറെ മകളായി ഒരു നാൾ വരും എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് എസ്തർ ശ്രദ്ധപിടിച്ചുപറ്റുന്നത്. അതിന് ശേഷം മോഹൻലാലിൻറെ മകളായി തന്നെ ദൃശ്യം എന്ന ചിത്രത്തിലും എസ്തർ അഭിനയിക്കുകയുണ്ടായി.
ദൃശ്യത്തിലെ ജോർജുകുട്ടിയുടെ മകൾ അനുമോളായി മിന്നും പ്രകടനം കാഴ്ചവച്ച എസ്തർ ക്ലൈമാക്സ് സീനുകളിൽ പ്രേക്ഷകരെ കൈയിലെടുത്തു. അതോടെ ദൃശ്യത്തിലെ അനുമോൾ എന്നറിയപ്പെടാനും തുടങ്ങി. അതിന് ശേഷം ദൃശ്യത്തിന്റെ തന്നെ അന്യഭാഷാ റീമേക്കുകളിലും എസ്തർ ആ വേഷത്തിൽ അഭിനയിച്ചു. വേറെയും നിരവധി അവസരങ്ങളാണ് എസ്തറിനെ തേടി ആ സിനിമയ്ക്ക് ശേഷം വന്നെത്തിയത്.
ഏഴ് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയും കുടുംബവും തിരിച്ചുവന്നപ്പോൾ അനുമോൾ എന്ന കഥാപാത്രത്തിന് തന്നെയല്ല, എസ്തറിന് തന്നെ ഒരുപാട് മാറ്റങ്ങൾ വന്നു. സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി എസ്തർ മുന്നേറി. ഇനി എസ്തറിനെ നായികയായി കാണാൻ ആഗ്രഹിക്കുന്നവരാണ് താരത്തിന്റെ ആരാധകർ. വൈകാതെ തന്നെ അതും സംഭവിക്കും.
അതേസമയം എസ്തറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ഞ നിറത്തിലെ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ എസ്തർ തിളങ്ങി. ഹരികുമാർ കെഡിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റിസ് വാനാണ് മേക്കപ്പ് ചെയ്തത്. പ്രിയങ്ക പ്രഭാകറിന്റെ സ്റ്റൈലിങ്ങിലാണ് എസ്തർ ഫോട്ടോഷൂട്ടിലെ തിളങ്ങിയത്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.