സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി എസ്തർ അനിൽ. മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ആദ്യമായി ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തർ കൂടുതൽ പ്രശസ്തി നേടുന്നത്. അതിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മകളുടെ റോളിലാണ് എസ്തർ അഭിനയിച്ചത്. സിനിമയുടെ ക്ലൈമാക്സിലെ പ്രകടനം പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ട്.
സിനിമ ഇറങ്ങി പത്ത് വർഷങ്ങൾ പിന്നിട്ടിട്ടും ദൃശ്യത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് എസ്തർ ഇപ്പോഴും അറിയപ്പെടുന്നത്. ഇതിനിടയിൽ ദൃശ്യത്തിന്റെ രണ്ടാമത്തെ പാർട്ടിൽ എസ്തർ അഭിനയിച്ചപ്പോൾ വന്ന മാറ്റങ്ങളും പ്രേക്ഷകർ വിലയിരുത്തിയിരുന്നു. ഒരു കൊച്ചുകുട്ടിയിൽ നിന്ന് കൗമാരകാരിയിലേക്കുള്ള എസ്തറിന്റെ മാറ്റമാണ് ആ സിനിമ ഇറങ്ങിയ ശേഷം പ്രേക്ഷകർ കണ്ടത്. സമൂഹ മാധ്യമങ്ങളിലും ആ മാറ്റം കാണാൻ ഉണ്ടായിരുന്നു.
പലപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ നടത്തി എസ്തർ ആരാധകരെയും മലയാളി പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടിരുന്നു. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിലും എസ്തർ തന്നെയായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. ഇനി എസ്തറിനെ നായികയായി കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 22-കാരിയായ എസ്തർ വൈകാതെ തന്നെ സിനിമയിൽ നായികയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ ക്രിസ്തുമസിനോട് അനുബന്ധിച്ച് എസ്തർ പങ്കുവച്ച ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഹരികുമാർ കെഡിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ ബ്രിയേലയുടെ മനോഹരമായ ഗൗണാണ് എസ്തർ ധരിച്ചിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. കനി കുസൃതി, അൻസിബ തുടങ്ങിയ താരങ്ങൾ ഉൾപ്പടെ ഉള്ളവർ കമന്റ് ഇട്ടിട്ടുണ്ട്.