ഏറെ ത്രില്ല് അടിപ്പിച്ച ക്ലൈമാക്സ് രംഗങ്ങൾ കാണിച്ചുകൊണ്ട് റിലീസ് ചെയ്ത ഒരു ചിത്രമായിരുന്നു ഒറ്റ്. അരവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഫെലിനി ടി.പി ആയിരുന്നു. തീവണ്ടി എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സിനിമ തിയേറ്ററുകളിൽ അധികം ശ്രദ്ധ നേടിയിരുന്നില്ലെങ്കിലും പ്രശംസകൾ ലഭിച്ചിരുന്നു.
ചിത്രത്തിൽ നായികയായി അഭിനയിച്ചത് തെലുങ്ക് നടിയായ ഈഷ റബ്ബ ആയിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലാണ് ഈഷ ആദ്യമായി അഭിനയിച്ചത്. തെലുങ്കിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഈഷ തമിഴിൽ ഒരു സിനിമയും ചെയ്തിട്ടുണ്ട്. ഒറ്റ് തമിഴിലും മലയാളത്തിലും ഇറങ്ങിയ ചിത്രമായിരുന്നു. ഈഷയുടെ പ്രകടനവും ക്ലൈമാക്സിലെ രംഗങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.
സിനിമ ഇറങ്ങുന്നതിന് മുമ്പ് ഈഷയ്ക്ക് കേരളത്തിൽ ആരാധകരുണ്ടായി. ചാക്കോച്ചന്റെ അടുത്ത ചിത്രത്തിലെ നായികാ എന്ന രീതിയിൽ ഈഷയുടെ ഗ്ലാമറസ് ഫോട്ടോസുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. നിതാം ഒരു വാനം എന്ന തമിഴ് സിനിമയിലാണ് അവസാനമായി ഈഷ അഭിനയിച്ചത്. ഇപ്പോഴിതാ ഈഷയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
മഞ്ഞ നിറത്തിലെ ഔട്ട്.ഫിറ്റ് ധരിച്ച് ഈഷ എടുത്തിരിക്കുന്ന ഫോട്ടോസ് ആരുടേയും മനസ്സ് കവരുന്ന ഒന്നാണ്. ഒരു കണ്ടൈനറിന് മുന്നിൽ നിൽക്കുന്ന ഫോട്ടോസാണ് ഈഷ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്തൊരു ഹോട്ടാണ് ഈഷയെ കാണാൻ എന്ന് തമിഴ് ആരാധകരും കമന്റുകൾ ഇടുകയും ചെയ്തു. തമിഴിൽ തന്നെ ഇറങ്ങുന്ന ആയിരം ജന്മങ്ങളാണ് ഈഷയുടെ ഇനി വരാനുള്ള ചിത്രം.