‘ഹോട്ട് ലുക്കിൽ മനം കവർന്ന് നടി അശ്വതി നായർ, പാവങ്ങളുടെ ഹണി റോസെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിലെ ഉപ്പും മുളകും. ഫാമിലി കോമഡി പശ്ചാത്തലമാക്കി എടുത്തിരിക്കുന്ന പരമ്പരയിൽ നിന്ന് താരങ്ങളായി വളർന്ന ഒരുപാട് പേരുണ്ട്. ഉപ്പും മുളകിന്റെ രണ്ടാമത്തെ സീസൺ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ആദ്യ സീസണിൽ ഉണ്ടായിരുന്ന ജൂഹിയെ ഉൾപ്പടെ തിരിച്ചുകൊണ്ടുവന്നാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.

ആദ്യ സീസൺ നടക്കുമ്പോൾ ജൂഹി പിന്മാറിയപ്പോൾ റേറ്റിംഗിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. ജൂഹി പോയപ്പോൾ അതിന് പകരം മറ്റൊരു പുതിയ കഥാപാത്രത്തെ അവർ അവതരിപ്പിച്ചിരുന്നു. മുടിയന്റെ കടുത്ത ആരാധികയായ പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് അവർ കൊണ്ടുവന്നത്. അവതാരകയായിരുന്ന അശ്വതി എസ് നായരാണ് ആ കഥാപാത്രം ചെയ്തത്. മികച്ച സ്വീകാര്യത ആ റോളിന് ലഭിച്ചു.

ഒരു പരിധി വരെ പഴയ റേറ്റിംഗ് തിരിച്ചുകൊണ്ടുവരാനും അവർക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും അശ്വതിക്ക് അതിന് ശേഷം ആരാധകർ കൂടുകയും ചെയ്തിരുന്നു. ജൂഹിയേക്കാൾ ഗ്ലാമറസായി അഭിനയത്തിന് പുറത്ത് കാണുന്ന ഒരാളാണ് അശ്വതി. പലപ്പോഴും അശ്വതിയുടെ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിട്ടുമുണ്ട്. സ്റ്റാർ മാജിക്കിലും അശ്വതി പങ്കെടുത്തിട്ടുണ്ട്. കൗമദി ടിവിയിലെ ലേഡീസ് റൂം എന്ന കോമഡി പരമ്പരയിലാണ് ഇപ്പോൾ അശ്വതി അഭിനയിക്കുന്നത്.

അശ്വതി ചെയ്ത ഒരു ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. ബോസ് മീഡിയയ്ക്ക് വേണ്ടി മിഥുനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പാവങ്ങളുടെ ഹണി റോസെന്നൊക്കെ ചിലർ രസകരമായ കമന്റുകളും ഇട്ടിട്ടുണ്ട്. അശ്വതി കൈയിൽ ചെയ്തിരിക്കുന്ന മനോഹരമായ ടാറ്റുവിനെ കുറിച്ചും ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്.