‘ചാക്കോച്ചന്റെ ഒറ്റിലെ നായികയല്ലേ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ഈശ റബ്ബ..’ – ഫോട്ടോസ് വൈറൽ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഈശ റബ്ബ. അന്തക മുണ്ട് ആ ടാർവത, ബന്ദിപോട്ട, ആമി തുമ്മി, ദർസകുടു തുടങ്ങിയ തെലുങ്ക് സിനിമകളിലൂടെ അഭിനയത്തിൽ ചുവടുറപ്പിച്ച ഈശ ഒയേ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. തെലുങ്കിൽ ധാരാളം സൂപ്പർസ്റ്റാറുകളുടെ നായികയായി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ള ഒരാളാണ് ഈശ.

നെറ്റ്.ഫ്ലിക്സിൽ ഇറങ്ങിയ പിട്ട കാതലാണ് ഈശയുടെ അവസാന ഇറങ്ങിയ സിനിമ. അത് ഒരു ആന്തോളജി ചിത്രമായിരുന്നു. മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന തെലുങ്ക് ചിത്രത്തിൽ തന്നെ ഗസ്റ്റ് റോളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ത്രീ റോസ്സ് എന്ന വെബ് സീരീസിലും ഈശ അഭിനയിച്ചിട്ടുണ്ട്. ഇനി ഈശയുടെ ഇറങ്ങാനുള്ളത് ഒരു തമിഴിലും മലയാളത്തിലും ഒരേപോലെ ഇറങ്ങുന്ന ഒറ്റ് എന്ന ചിത്രമാണ്.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. അതിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ഈശ റബ്ബ അഭിനയിച്ചത്. സിനിമ ഓണം റിലീസായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ കഴിഞ്ഞ ദിവസം ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റി വച്ചിരുന്നു. ആയിരം ജന്മങ്ങൾ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ വളരെ ആക്ടിവ് ആയിട്ടുള്ള ഒരാളാണ് ഈശ. 22 ലക്ഷം ഫോളോവേഴ്സും താരത്തിനുണ്ട്. പച്ച മിനി സ്കർട്ടിലും ടോപ്പിലും ഈശ ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ചിരിക്കുന്നത്. മെഹർ കിളരുവാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സർവ്യ വർമ്മയാണ് ഫോട്ടോഷൂട്ടിനായി ഈശയ്ക്ക് സ്റ്റൈലിംഗ് ചെയ്തുകൊടുത്തത്.