‘ഫോട്ടോസ് അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി, അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അമല പോൾ. പിന്നീട് തമിഴിലേക്ക് പോയ അമല പോൾ അവിടെ ആദ്യ വർഷം തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയെടുത്തു. അതിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ അമല മോഹൻലാലിന് ഒപ്പം റൺ ബേബി റണിലും ഫഹദിന് ഒപ്പം ഒരു ഇന്ത്യൻ പ്രണയകഥയിലെ നായികയായി.

പിന്നീട് നിരവധി തമിഴ്, മലയാളം സിനിമകളിൽ നായികയായി അമല പോൾ സംവിധായകൻ എ.എൽ വിജയുമായി വിവാഹിതയാവുകയും വളരെ പെട്ടന്ന് തന്നെ ആ ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് പഞ്ചാബി സംഗീതജ്ഞൻ ഭവനീന്ദർ സിംഗുമായി വിവാഹിതയായി എന്ന് വാർത്തകളുണ്ടായിരുന്നു. താരം അതിനോട് പ്രതികരിച്ചിരുന്നില്ലെങ്കിലും കാമുകനാണെന്ന് നേരത്തെ തന്നെ പ്രചരിച്ചിരുന്നു.

തന്റെ ചിത്രങ്ങൾ പങ്കുവച്ചതിന് അമല പോൾ അന്ന് അദ്ദേഹത്തിന് എതിരെ കേസ് കൊടുക്കുകയും കോടതി അത് സമൂഹ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോഴിതാ അമല പോളിന്റെ പരാതിയിൽ മുൻ കാമുകനായ ഭവനീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വില്ലുപുരം പൊലീസ് ആണ് ഭവനീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്.

ബിസിനസ്സ് ഇടപാടിൽ വഞ്ചിക്കുകയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ആരോപിച്ച് അമല തന്റെ മുൻ കാമുകനായ ഭവനീന്ദർ സിംഗ് ദത്തിനെതിരെ വില്ലുപുരം പോലീസിൽ പരാതി നൽകിയത്. നിയമത്തിലെ 16 വകുപ്പുകൾ പ്രകാരം വില്ലുപുരം പൊലീസ് ദത്തിനെതിരെ കേ.സെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.