‘ഞാനൊരു സെലിബ്രിറ്റി അല്ലേ.. ചോദിച്ചിട്ട് ഒക്കെ എടുക്കണ്ടേ..’ – വീഡിയോ പങ്കുവച്ച് നടി ദുർഗ കൃഷ്ണ
വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി ദുർഗ കൃഷ്ണ. സിനിമ മേഖലയിൽ തന്നെ വർക്ക് ചെയ്യുന്ന അർജുൻ രവീന്ദ്രനുമായിട്ടുള്ള താരത്തിന്റെ വിവാഹം ഈ വർഷമായിരുന്നു. ദുർഗ അഭിനയിച്ച കോൺഫെഷൻ ഓഫ് കുക്കൂ എന്ന ചിത്രത്തിന്റെ നിർമാതാവും അതിൽ തന്നെ വേഷം അവതരിപ്പിച്ച ഒരാളാണ് അർജുൻ.
വിവാഹത്തിന് മുമ്പ് തന്നെ ദുർഗ അർജുന്റെ ഒപ്പമുള്ള വീഡിയോസും ഫോട്ടോസുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ടാരുന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള യാത്രകളിൽ ഇരുവരും ഒരുമിച്ചുള്ള ചില നിമിഷങ്ങളുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഭർത്താവ് അർജുൻ ദുർഗയുടെ പിന്നിൽ നിന്ന് വീഡിയോ എടുക്കുന്നതും ദുർഗയുടെ രസകരമായ മറുപടിയുമൊക്കെയാണ് വീഡിയോയിൽ.
‘ഞാനൊരു സെലിബ്രിറ്റി അല്ലേ.. ചോദിച്ചിട്ട് ഒക്കെ എടുക്കണ്ടേ..’ എന്ന ഹിറ്റ് ഡയലോഗാണ് ദുർഗ വീഡിയോയിൽ പറയുന്നത്. അയ്യോ സോറി മാഡം എന്ന അർജുൻ തിരിച്ച് മറുപടിയും പറയുന്നുണ്ട്. അതിന് ശേഷം ദുർഗ തുള്ളിച്ചാടുന്നുണ്ട്. വീഡിയോയുടെ താഴെ നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. നല്ലതും മോശവുമായ ഒരുപാട് കമന്റുകൾ ഉണ്ട്.
ചളിയാണ്, എന്തൊരു ഓവറാണ് എന്നൊക്കെ ചില കമന്റുകളുണ്ട്. തുള്ളിക്കളിക്കുന്ന കുഞ്ഞി പുഴുവാണോ എന്ന പുതിയ സിനിമയിലെ ഡയലോഗുകൾ വരെ വീഡിയോയുടെ താഴെ വന്നിട്ടുണ്ട്. വൃത്തം, കിംഗ് ഫിഷ്, റാം, കുടുക്ക് 2025 തുടങ്ങിയവയാണ് ഇനി ഇറങ്ങാനുള്ള ചിത്രങ്ങൾ. ഇതിൽ തന്നെ കുടുക്കിലെ പാട്ടിന്റെ വീഡിയോ ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.