‘ഒന്നെങ്കിൽ ഒരു പമ്പരവിഡ്ഢി, അല്ലെങ്കിൽ അതിബുദ്ധിമാൻ!! ദുൽഖറിന്റെ കുറുപ്പ് ട്രെയിലർ..’ – വീഡിയോ കാണാം

‘ഒന്നെങ്കിൽ ഒരു പമ്പരവിഡ്ഢി, അല്ലെങ്കിൽ അതിബുദ്ധിമാൻ!! ദുൽഖറിന്റെ കുറുപ്പ് ട്രെയിലർ..’ – വീഡിയോ കാണാം

മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കുറുപ്പ്. നവംബർ 12-ന് തിയേറ്ററുകളിൽ എത്തുന്ന സിനിമ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ദുൽഖറിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ മാറ്റം കൊണ്ടുവരുന്ന ചിത്രമായിരിക്കും കുറുപ്പ് എന്ന് ട്രെയിലർ കണ്ടാൽ തന്നെ മനസ്സിലാകും. ദുൽഖറിന്റെ വൺ മാൻ ഷോ തന്നെയായിരിക്കും കുറുപ്പ്.

സെക്കന്റ് ഷോ എന്ന സിനിമയ്ക്ക് ശേഷം ദുൽഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന കുറുപ്പിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ തൊട്ട് വാനോളം പ്രതീക്ഷകളാണ് ആരാധകർക്കും സിനിമ പ്രേമികൾക്കും ഉള്ളത്. പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിത കഥയാണ് കുറുപ്പ്. അതുകൊണ്ട് മലയാളി ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരനായ ആ കൊ.ലപാ.തകിയുടെ ജീവിതം അറിയാനും പ്രേക്ഷകർക്ക് താല്പര്യമുണ്ട്.

ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരും സിനിമ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. ശോഭിത ധുലിപാലയാണ് ചിത്രത്തിൽ ദുല്ഖറിന്റെ നായികയായി എത്തുന്നത്. ‘ഒന്നെങ്കിൽ ഒരു പമ്പരവിഡ്ഢി, അല്ലെങ്കിൽ അതിബുദ്ധിമാൻ..’ എന്ന ഡയലോഗ് ട്രെയിലറിലുണ്ട്. ‘അതുപോലെ നീ ജയിലിൽ പോയാലും ഞാൻ ജയിലിൽ പോകില്ല’ എന്ന ഡയലോഗും സിനിമയുടെ പ്രതീക്ഷകൾ കൂട്ടുന്നതാണ്.

ട്രെയിലറിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. കുറുപ്പ് ചിത്രം സുകുമാര കുറുപ്പിനെ മഹത്വവല്‍കരിക്കുന്ന സിനിമയായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് ഈ അടുത്തിടെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ട്രെയിലറിൽ ഒരു അറിയിപ്പ് കാണിച്ചുകൊണ്ടാണ് തുടങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ട്രൈലറുകളും ഇറങ്ങിയിട്ടുണ്ട്.

CATEGORIES
TAGS