‘ദുൽഖറും 50 കോടി ക്ലബ്ബിൽ, ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരം..’ – കൈയടിച്ച് സോഷ്യൽ മീഡിയ

ദുൽഖർ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രം തിയേറ്ററുകളിൽ ഗംഭീരവിജയമാണ് നേടിയത്. ആദ്യ ദിനം തന്നെ വെറും 50% കാണികളെ കൊണ്ട് തിയേറ്ററുകളിൽ നിന്ന് ആറര കോടി രൂപയോളമാണ് കേരളത്തിൽ മാത്രം നേടിയത്. ഇപ്പോഴിതാ റിലീസായി നാല് ദിവസത്തിനുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. കുറുപ്പിന്റെ വേൾഡ് വൈഡ് ഗ്രോസ് 50 കോടി പിന്നിട്ടിരിക്കുകയാണ്.

ചിത്രം 50 കോടി നേടിയെന്ന് ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആദ്യമായിട്ടാണ് ഒരു ദുൽഖർ ചിത്രം 50 കോടി നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് ദുൽഖർ സൽമാൻ. ഇതിന് മുമ്പ് മോഹൻലാൽ, ദിലീപ്, നിവിൻ പൊളി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരാണ് ഇതിന് മുമ്പ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ തന്നെ മോഹൻലാലിൻറെ നാല് സിനിമകളാണ് ഉള്ളത്.

എന്തായാലും ദുൽഖർ ആരാധകർ ഏറെ സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ് ഇത്. തിയേറ്ററിൽ 50% അനുവദിച്ചിട്ടുള്ളു, എന്നിട്ടും ഇത്രയും വേഗത്തിൽ 50 കോടി നേടിയത് ദുൽഖർ ആരാധകർക്കും സിനിമ പ്രേക്ഷകർക്കും ഒരുപോലെ സന്തോഷം തരുന്ന ഒന്നാണ്. തിയേറ്ററുകൾക്ക് ഒരു പുതു ഉണർവ് കൊണ്ടുവരാനും ഈ ചിത്രത്തിന് സാധിച്ചു.

മോഹൻലാലിൻറെ മരക്കാർ കൂടി റിലീസ് ആകുമ്പോൾ തിയേറ്റർ പഴയ രീതിയിലേക്ക് മടങ്ങി വരുമെന്നാണ് തിയേറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 505 സ്‌ക്രീനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തത്. മിക്കയിടത്തും പ്രദർശനങ്ങൾ ഹൗസ്ഫുൾ ആയിരുന്നു. കേരളത്തിൽ മാത്രം ആദ്യ ദിനം 2600 ഷോകളായിരുന്നു സിനിമയ്ക്ക് ഉണ്ടായത്. 35 കോടി രൂപയാണ് സിനിമയുടെ ബഡ്‌ജറ്റ്‌.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

CATEGORIES
TAGS
NEWER POST‘ചരിത്ര പോരാളി പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാർ, നായിക ലോകസുന്ദരി മാനുഷി..’ – ടീസർ കാണാം
OLDER POST‘ഇതൊക്കെയാണല്ലേ ഫിറ്റ്നസ് രഹസ്യം!! ബാഡ്മിന്റൺ കളിച്ച് ജസീല പർവീൺ..’ – ഫോട്ടോസ് വൈറൽ