സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിന്റെ യൂത്ത് സൂപ്പർസ്റ്റാറായ ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയിൽ ഒരു നീണ്ടതാര നിര തന്നെ അഭിനയിക്കുന്നുണ്ട്. 2022-ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രമായിരുന്നു ഇത്. ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായത്.
അന്നൗൻസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വച്ചൊരു ചിത്രമാണ് ഇത്. ഒന്നാമത്തെ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ജോഷിയുടെ മകൻ ആദ്യമായി സംവിധാനത്തിലേക്ക് വരുന്ന സിനിമ, രണ്ടാം ദുൽഖർ സൽമാന്റെ മലയാളത്തിൽ നിന്നുള്ള ആദ്യ പാൻ ഇന്ത്യ സിനിമ കൂടിയായിരിക്കും ഇതെന്നും ഏകദേശം ഉറപ്പാണ്. കാരണം അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു മാസ്സ് ആക്ഷൻ സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. ദുൽഖറിന്റെ മാസ്സ് ഡയലോഗും ടീസറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നായികമാരിൽ ഒരാളായ ഐശ്വര്യ ലക്ഷ്മിയുടെ ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. “രാജാവിന്റെ വരവിനായി ജനങ്ങൾ കാത്തിരുന്നു. അവരുടെ മക്കളെ കൊ ന്നുതിന്നുന്ന ആ ഭൂതത്തിൽ നിന്നും രാജാവിന് മാത്രമേ രക്ഷിക്കാൻ കഴിയുകയുളളൂ എന്നവർ വിശ്വസിച്ചു.
ഒടുവിൽ ആ ദിവസം വന്നെത്തി. രാജാവ് തിരിച്ചുവന്നു..”, എന്ന ഐശ്വര്യയുടെ ഡയലോഗ് തുടങ്ങിക്കൊണ്ടാണ് ടീസർ ആരംഭിച്ചത്. “ഇത് ഗാന്ധി ഗ്രാമം അല്ല, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി”, എന്ന ടീസറിലെ ദുൽഖറിന്റെ ഡയലോഗും പ്രേക്ഷകർ ആവേശത്തിൽ എത്തിക്കുന്നതാണ്. സബീർ കല്ലറക്കൽ, ഗോകുൽ സുരേഷ്, പ്രസന്ന, ചെമ്പൻ വിനോദ് ജോസ്, ഷമ്മി തിലകൻ, നൈല ഉഷ, അനിഖ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ അഭിനയിക്കുന്നുണ്ട്.