‘സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു, ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ അമാൽ ഏഴിലായിരുന്നു..’ – ദുൽഖർ സൽമാൻ

മലയാളത്തിന്റെ യൂത്ത് സൂപ്പർസ്റ്റാറായ ദുൽഖർ സൽമാൻ തന്റെ മുപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 12 വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന ദുൽഖർ വാപ്പയുടെ പേര് ഇതുവരെ മോശമാക്കിയിട്ടില്ല. മമ്മൂട്ടി എന്ന മഹാനടന്റെ മകനായ ദുൽഖർ അച്ഛനെ പോലെ തന്നെ മലയാള സിനിമയിൽ അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തു കഴിഞ്ഞിരിക്കുകയാണ്.

ബോളിവുഡിൽ വരെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന ദുൽഖർ ഈ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭാര്യയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ദുൽഖർ അഭിനയിച്ച ബോളിവുഡ് മ്യൂസിക് വീഡിയോയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അമാൽ സ്കൂളിന്റെ തന്റെ ജൂനിയർ ആയിരുന്നുവെന്നും ദുൽഖർ വെളിപ്പെടുത്തി.

“ഞാനും അമാലും സംസാരിക്കുന്നത് 2000-ങ്ങളുടെ തുടക്കത്തിലാണ്. അപ്പോൾ ഈ സോഷ്യൽ മീഡിയ ഒക്കെ വരുന്നതേയുള്ളു. ഞങ്ങൾ രണ്ടും ഒരേ സ്കൂളിലായിരുന്നു പഠിച്ചത്. അമാൽ എന്നെക്കാളും അഞ്ച് വർഷം ജൂനിയറായിരുന്നു. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ അവൾ ഏഴിൽ ആയിരുന്നു. കൊച്ചുകുട്ടിയായിരുന്നു. ആ സമയത്ത് ഞാൻ ആ കണ്ണിലൊന്നുമല്ല അവളെ കണ്ടത്. പക്ഷേ ചെന്നൈ അത്ര വലിയ സിറ്റി ഒന്നുമല്ലല്ലോ.. എല്ലാവർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ അറിയാം.

ഞങ്ങളുടെ കുടുംബത്തിൽ ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികൾ സെറ്റൽഡ് ആകണമെന്ന് പറയും. ഒന്നെങ്കിൽ നിങ്ങൾ സ്വയം ആരേലും കണ്ടെത്തണം, അല്ലേൽ അവർ ആരേലും കണ്ടുപിടിച്ചു തരും. എനിക്ക് ആണേൽ ഈ അറേഞ്ചഡ് മാര്യേജ് ഇഷ്ടമല്ല. നമ്മുക്ക് അറിയാതെ ഒരാളെപോയി കണ്ട് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല എന്ന് പറയാൻ പറ്റില്ല. എന്താണെന്ന് അറിയില്ല, യൂണിവേഴ്സൽ തിയറി ആണോ എന്നറിയില്ല, ഒരു കാരണവുമില്ലാതെ, അമാലേ വളരെ യാദർശ്ചികമായി പാലയിടങ്ങളിലും കാണാൻ തുടങ്ങി.

രണ്ടാഴ്ച എവിടെ തിരഞ്ഞാലും പുള്ളികാരിയെയാണ് ഞാൻ കാണുന്നത്. എന്തുകൊണ്ടാണ് എവിടെ പോയാലും അവളെ ഞാൻ കാണുന്നത് എന്ന് ഞാൻ ചിന്തിച്ചു. എനിക്ക് അതൊരു സൈനായിട്ട് തോന്നി. അങ്ങനെ എല്ലാവരും ചെയ്യാറുള്ളത് പോലെ ഞാൻ ഫേസ്ബുക്കിൽ അവൾക്ക് മെസ്സേജ് അയച്ചു. എന്നെ ഓർക്കുന്നുണ്ടോ ഞാൻ, നിന്റെ സ്കൂളിലെ സീനിയർ ആയിരുന്നു. പിന്നെ ഞാൻ കാണാൻ തീരുമാനിച്ചു. വീട്ടുകാർക്ക് അറിയാമായിരുന്നു.

ഞാൻ പറഞ്ഞു, സ്കൂളിൽ വച്ച് കണ്ട് പരിചയമുള്ള ഒരു കുട്ടിയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞു. ഞാൻ അവളെ കണ്ടുസംസാരിക്കട്ടെ എന്ന് വീട്ടുകാരോട് ചോദിച്ച ശേഷമാണ് മീറ്റ് ചെയ്യുന്നത്. അവളോടും വീട്ടുകാരോട് പറയാൻ പറഞ്ഞു. എല്ലാവരും ഒരുമിച്ച് കണ്ടു. തൊട്ടടുത്ത ദിവസം അവൾ ഒക്കെ ആണെന്ന് പറഞ്ഞ ശേഷമാണ് ഞങ്ങൾ മാത്രമായി ഒറ്റയ്ക്ക് കാണുന്നത്..”, ദുൽഖർ സൽമാൻ തന്റെ പ്രണയത്തെ കുറിച്ചും ആദ്യ കാഴ്ചയെയും കുറിച്ചും തുറന്നുപറഞ്ഞു.