February 27, 2024

‘ഹാപ്പി വെഡിങ്ങിലെ നായികയല്ലേ ഇത്!! സ്റ്റൈലിഷ് മേക്കോവറിൽ നടി ദൃശ്യ രഘുനാഥ്..’ – ഫോട്ടോസ് വൈറൽ

വിവാദ സംവിധായകനായ ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ഹാപ്പി വെഡിങ്. തിയേറ്ററുകളിൽ യാതൊരു പ്രതീക്ഷയുമില്ലാത്ത ഇറങ്ങിയ സിനിമ വമ്പൻ കളക്ഷൻ നേടി വിജയിച്ച ചിത്രമാണ്. പ്രേമം സിനിമയിൽ സഹനടന്മാരായി അഭിനയിച്ച സിജു വിൽ‌സൺ, ഷറഫുദ്ധീൻ എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച സിനിമയിൽ രണ്ട് നായികമാരായിരുന്നു ഉണ്ടായിരുന്നത്.

മലയാള സിനിമയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന അനു സിത്താര ആദ്യമായി നായികയായി ചിത്രം കൂടിയാണ് ഇത്. അനു സിത്താരയെ കൂടാതെ ദൃശ്യ രഘുനാഥ് എന്നൊരു താരവും സിനിമയിൽ നായികയായി അഭിനയിച്ചിരുന്നു. ദൃശ്യയുടെ ആദ്യ സിനിമയായിരുന്നു ഇത്. സിനിമയുടെ സെക്കന്റ് ഹാഫിലാണ്‌ ദൃശ്യയെ കാണിക്കുന്നത്. പിന്നീടങ്ങോട്ട് ദൃശ്യയുമായി ബന്ധപ്പെട്ടാണ് കഥ തന്നെ മുന്നോട്ടുപോകുന്നത്.

ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായതോടെ ദൃശ്യയ്ക്ക് കൂടുതൽ അവസരങ്ങളും ലഭിച്ചിരുന്നു. മാച്ച് ബോക്സ് എന്ന സിനിമയാണ് അതിന് ശേഷം ദൃശ്യ ചെയ്തത്. അതിലും നായികയായി തന്നെയാണ് ദൃശ്യ അഭിനയിച്ചത്. പിന്നീട് കോളേജ് പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. ഷാദി മുബാറക് എന്ന തെലുങ്ക് സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് മടങ്ങിയെത്തിയത്.

ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ജയസൂര്യ നായകനായ ജോൺ ലൂഥർ എന്ന സിനിമയിലും ദൃശ്യ അഭിനയിച്ചിരുന്നു. ദുബൈയിലെ ബ്ലൂ വാട്ടറിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദൃശ്യ ഇപ്പോൾ. മിഥുൻ മോഹനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ഔട്ട്.ഫിറ്റിലാണ് ദൃശ്യയുടെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. പൊളി ലുക്ക് എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്.