ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്ത തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ഹാപ്പി വെഡിങ്. പ്രേമം എന്ന സിനിമയിൽ സഹനടന്മാരായി അഭിനയിച്ച താരങ്ങൾ പ്രധാന റോളുകളിൽ അഭിനയിച്ച സിനിമയിൽ രണ്ട് നായികമാരാണ് ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ അനു സിത്താര നായികയായപ്പോൾ രണ്ടാം പകുതിയിൽ പുതുമുഖമായി അഭിനയിച്ച ദൃശ്യ രഘുനാഥ് ആയിരുന്നു നായികയായത്.
ആദ്യ സിനിമ ആണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു ദൃശ്യയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. രണ്ടാം പകുതിയിൽ ഒരു ബസ് യാത്ര രംഗങ്ങളിലാണ് ദൃശ്യ കൂടുതലായി അഭിനയിച്ചത്. സിനിമ ഇറങ്ങിയ ശേഷം ദൃശ്യയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ദൃശ്യ പഠനത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത്.
ഇതിനിടയിൽ മാച്ച് ബോക്സ് എന്ന സിനിമയിൽ ദൃശ്യ അഭിനയിച്ചിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം ദൃശ്യ സിനിമയിൽ കൂടുതൽ സജീവമായി. ‘ശാദി മുബാറക്’ എന്ന സിനിമയിലൂടെ തെലുങ്കിലും നായികയായി അരങ്ങേറിയിരുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ ജോൺ ലൂതർ എന്ന സിനിമയിലൂടെ മലയാളത്തിലും തിരിച്ചുവന്നു ദൃശ്യ. അതിൽ ജയസൂര്യയുടെ സഹോദരിയുടെ വേഷത്തിലാണ് അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായ ദൃശ്യയുടെ കറുപ്പ് ഔട്ട് ഫിറ്റിലുള്ള ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് വൈറാലാവുന്നത്. സൂം ഇൻ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആൻഡ്രിയ നുൻസിന്റെ സ്റ്റൈലിങ്ങിലും ഡിസൈനിംഗിലും ആണ് ദൃശ്യ തിളങ്ങിയത്. ഗോപസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹാപ്പി വെഡിങ്ങിലെ ദൃശ്യ തന്നെയാണോ ഇതെന്ന് ആരാധകർ ചോദിച്ചു പോകുന്നു.