തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും വലിയ റിലീസ് ക്ലാഷ് സംഭവിക്കാൻ പോവുകയാണ്. വിജയ് നായകനായി എത്തുന്ന ബീസ്റ്റും യാഷിന്റെ കെ.ജി.എഫ് 2-വും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസാവുന്നത്. രണ്ട് സിനിമയ്ക്ക് വലിയ രീതിയിലുള്ള ഹൈപ്പ് ആണ് വന്നിട്ടുള്ളത്. കെ.ജി.എഫിനെ വെല്ലുന്ന രീതിലാണോ കെ.ജി.എഫ് എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നവർ ഏറെയാണ്.
വിജയ്-യുടെ ബീസ്റ്റിലെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമാണ്. ആദ്യം ഗാനമായ അറബിക് കുത്തിന് ട്രെൻഡിങ്ങിൽ ആഴ്ചകളോളം നിന്നിരുന്നു. അങ്ങനെ നിൽക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഒരുപാട് താരങ്ങൾ ആ പാട്ടിന് റീൽസ് ചെയ്തിരുന്നത് കൊണ്ടാണ്. ഇപ്പോഴിതാ ബീസ്റ്റിലെ രണ്ടാമത്തെ പാട്ടും ഏകദേശം അതെ ലെവലിലേക്ക് പോയികൊണ്ടിരിക്കുകയാണ്.
അറബിക് കുത്ത് പോലെ തന്നെ രണ്ടാമത്തെ പാട്ടായ “ജോളി ഓ ജിംഖാന”യും ഇപ്പോൾ താരങ്ങൾ റീൽസ് ചെയ്ത വീഡിയോ പങ്കുവെക്കുന്നുണ്ട്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയും ഇപ്പോൾ ബീസ്റ്റിലെ പുതിയ സോങ്ങിന് ഡാൻസ് റീൽസ് ചെയ്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ദിയയ്ക്ക് ഒപ്പം ഡാൻസിൽ കാമുകനുമുണ്ട്.
ഒരു റിസോർട്ടിലെ സ്വിമ്മിങ് പൂളിന് അരികിൽ നിന്നാണ് ദിയയും കാമുകൻ വൈഷ്ണവും ഡാൻസ് ചെയ്യുന്നത്. ദിയ ഷോർട്സും സ്വിം സ്യുട്ട് ടോപ്പും ധരിച്ചാണ് ഡാൻസ് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പും ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്തിട്ടുണ്ട്. ദിയ ബീസ്റ്റിലെ ആദ്യ പാട്ടിന് റീൽസ് ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ചേച്ചി നടി അഹാനയ്ക്ക് ഒപ്പവും ഡാൻസ് ചെയ്തിട്ടുണ്ട് ദിയ.