സിനിമ താര കുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അഭിനേതാവും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന് നാല് പെണ്മക്കളാണ് ഉള്ളത്. മൂത്തമകൾ അഹാന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയാണെങ്കിൽ മറ്റ് മൂന്ന് പേരെ സോഷ്യൽ മീഡിയയിലൂടെയും എല്ലാവർക്കും അറിയാവുന്നതാണ്. അഹാനയ്ക്ക് ഒപ്പം മൂന്ന് പേരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ്.
അഹാനയ്ക്ക് കഴിഞ്ഞാൽ തൊട്ടുതാഴെയുള്ള ആളാണ് ദിയ കൃഷ്ണ. അഹാന കഴിഞ്ഞാൽ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളതും ദിയയ്ക്കാണ്. അതിന് പ്രധാന കാരണം ദിയ ഒരു നർത്തകി കൂടിയാണ്. ഡാൻസ് വീഡിയോസാണ് ദിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടുതൽ പങ്കുവെക്കുന്നത്. ചേച്ചി അഭിനയത്തിലൂടെ ആരാധകരെ നേടിയപ്പോൾ ദിയ ഡാൻസിലൂടെ ഒരുപാട് ആരാധകരെയും സ്വന്തമാക്കി.
ഇന്ന് ദിയ തന്റെ 25-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ തവണ ജന്മദിനം കുടുംബത്തോടൊപ്പം അല്ല ദിയ ആഘോഷിക്കുന്നത്. മാലിദ്വീപിലേക്ക് യാത്ര പോയിരിക്കുകയാണ് ദിയ. അവിടെ നിന്ന് 25-ാം ജന്മദിനത്തിന്റെ അക്കങ്ങൾ പിടിച്ചു നിൽക്കുന്ന ഫോട്ടോ ദിയ പങ്കുവച്ചിട്ടുണ്ട്. ദിയയുടെ ജന്മദിനം ആണെന്ന് മനസ്സിലാക്കി നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകളും ഇട്ടിരിക്കുന്നത്.
ഇത് കൂടാതെ ആരാധകർക്ക് ഒരു സർപ്രൈസ് ഫോട്ടോയും ദിയ പോസ്റ്റ് ചെയ്തു. ബിക്കി നിയിൽ നിൽക്കുന്ന ഫോട്ടോയാണ് ദിയ പോസ്റ്റ് ചെയ്തത്. എന്തൊരു ക്യൂട്ട് ആണ് ദിയയെ ഈ വേഷത്തിൽ കാണാൻ എന്ന് ആരാധകരും പറയുന്നു. ദിയ കൂടാതെ ഇഷാനി, ഹൻസിക എന്നീ രണ്ട് അനിയത്തിമാരും കൂടി അഹാനയ്ക്ക് ഉണ്ട്. ഇതിൽ ഇഷാനി, അഹാന പോലെ തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വൺ എന്ന സിനിമയിലാണ് അഭിനയിച്ചത്.