സിനിമ നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരായവരാണ്. അതിൽ തന്നെ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ മൂത്തമകൾ അഹാന മലയാള സിനിമയിൽ ഇന്ന് സജീവ സാന്നിധ്യമാണ്. നായികയായി അഭിനയിക്കുന്ന സിനിമകളും ധാരാളം ഇറങ്ങുന്നുണ്ട്. അഹാനയെ പോലെ സുപരിചിതരാണ് മറ്റ് മൂന്ന് കൃഷ്ണകുമാറിന്റെ മക്കളും.
മൂന്നാമത്തെ മകൾ ഇഷാനിയും നാലാമത്തെ മകൾ ഹൻസികയും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നാല് പേരിൽ ഒരാൾ മാത്രമേ സിനിമയിൽ അഭിനയിക്കാത്തതുള്ളൂ. പക്ഷേ കൂട്ടത്തിൽ ഡാൻസിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുള്ളത് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയാണ്. ദിയ ടിക്-ടോക് ഉണ്ടായിരുന്ന സമയത്തും ഇൻസ്റ്റാഗ്രാം റീൽസിലും നിരവധി ഡാൻസ് വീഡിയോസ് പങ്കുവെക്കുകയും അത് വൈറലായിട്ടുമുണ്ട്.
ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ദിയയുടെ ഒരു ഡാൻസ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്. രജനികാന്ത് നായകനായി തമന്ന കലക്കൻ ഡാൻസ് ചെയ്ത കാവാല പാട്ടിനാണ് ദിയയും ചുവടുവച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള തയ്യാറെടുപ്പാണ് ഇതിന് വേണ്ടി ദിയ എടുത്തിട്ടുള്ളത്. പരിശീലിക്കുന്ന തൊട്ടുള്ള വീഡിയോ ഇതിന് മുമ്പ് ദിയ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഡാൻസ് ഗ്രൂപ്പായ ജിഡിസി ക്രൂവിന് ഒപ്പം ചേർന്നാണ് ദിയ ഡാൻസ് ചെയ്തിരിക്കുന്നത്.
തമന്നയെ പോലെ തന്നെ ഗ്ലാമറസ് വേഷത്തിൽ തന്നെയാണ് ദിയ നൃത്തം ചെയ്തിരിക്കുന്നത്. എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി പാട്ടിലെ പല ഭാഗങ്ങൾ കോർത്തിണക്കിയാണ് റീൽസ് ചെയ്തിരിക്കുന്നത്. അനന്തു പിബിയാണ് വീഡിയോ എടുത്തിരിക്കുന്നത്. സഹോദരിയായ ഇഷാനി ഉഫ് എന്നാണ് ഡാൻസ് കണ്ടിട്ട് കമന്റ് ഇട്ടത്. ഒറിജിനൽ കഴിഞ്ഞാൽ ഏറ്റവും ബേസ്ഡ് ഇത് തന്നെയെന്ന് ആരാധകർ കമന്റും ഇട്ടിട്ടുണ്ട്.
View this post on Instagram