ഒരുപിടി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ദിവ്യപ്രഭ. ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും ഒക്കെ അഭിനയിച്ചാണ് ദിവ്യപ്രഭ തുടക്കം കുറിച്ചത്. തിയേറ്റർ ആർട്ടിസ്റ്റായും സജീവമായി പ്രവർത്തിച്ച ഒരാളാണ് ദിവ്യപ്രഭ. ജോഷി സംവിധാനം ചെയ്ത ലോക്പാൽ എന്ന സിനിമയിലൂടെയാണ് ദിവ്യപ്രഭ സിനിമയിലേക്ക് എത്തുന്നത്. അതിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് ചെയ്യാനുള്ള റോളിലാണ് താരം അഭിനയിച്ചിരുന്നത്.
സീരിയലുകളിലും ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്. ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഈശ്വരൻ സാക്ഷിയായി’ എന്ന പരമ്പരയിലെ പ്രകടനത്തിന് സംസ്ഥന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. ഇതിഹാസയിലെ കഥാപാത്രമാണ് ദിവ്യപ്രഭയെ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാക്കി മാറ്റിയത്. അതിൽ അനുശ്രീയുടെ കൂട്ടുകാരിയായിട്ടാണ് ദിവ്യപ്രഭ അഭിനയിച്ചത്.
പിന്നീട് ടേക്ക് ഓഫിൽ പാർവതി തിരുവോത്തിന് ഒപ്പം നഴ്സായി അഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ദിവ്യപ്രഭ മാറി കഴിഞ്ഞു. അതിന് ശേഷം നായികയായി അഭിനയിക്കാൻ അവസരങ്ങളും ദിവ്യപ്രഭയെ തേടിയെത്തി. വേട്ട, കമ്മാരസംഭവം, നോൺസെൻസ്, തമാശ, പ്രതി പൂവൻകോഴി, നിഴൽ, മാലിക് തുടങ്ങിയ സിനിമകളിൽ ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്.
‘കോടിയിൽ ഒരുവൻ’ എന്ന തമിഴ് സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അറിയിപ്പ് ആണ് ദിവ്യപ്രഭയുടെ അടുത്ത സിനിമ. ദിവ്യപ്രഭയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ ദിവ്യപ്രഭയെ കാണുന്നത്. ഫോട്ടോയിൽ ദിവ്യപ്രഭയുടെ കൈയിലെ ടാറ്റുവിന് പിന്നിലുള്ള രഹസ്യം അറിഞ്ഞ് ആരാധകർ ഞെട്ടിയിരിക്കുകയാണ്.
‘ട്രൈസ്കെൽ’ എന്ന സിംബലാണ് ദിവ്യപ്രഭ കൈയിൽ അടിച്ചിരിക്കുന്ന ടാറ്റൂ. ആത്മീയതയുടെ ഏറ്റവും പഴയ പ്രതീകമാണ് ഈ സിംബൽ. “ട്രൈ”, “സ്കെലോസ്” എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ പേര് വന്നത്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ “മൂന്ന് കാലുകൾ” എന്നാണ് അർത്ഥമാക്കുന്നത്. ഐറിഷ് സംസ്കാരത്തിന്റെ പുരാതന ഉത്ഭവത്തിൽ, ട്രിപ്പിൾ സ്പൈറൽ ഒരു പ്രധാന ആത്മീയ അടയാളമായി പറയപ്പെടുന്നു.