‘ഗോവൻ ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ തിളങ്ങി നടി ദിവ്യ പിള്ള..’ – ഫോട്ടോസ് വൈറലാകുന്നു!!

‘ഗോവൻ ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ തിളങ്ങി നടി ദിവ്യ പിള്ള..’ – ഫോട്ടോസ് വൈറലാകുന്നു!!

ഫഹദ് ഫാസിൽ നായകനായ ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി ദിവ്യ പിള്ള. എന്നാൽ ആ സിനിമയേക്കാൾ പ്രേക്ഷകർ ദിവ്യയെ തിരിച്ചറിഞ്ഞ് തുടങ്ങിയത് മെമോറീസിന് ശേഷം പൃഥ്വിരാജ് – ജീത്തു ജോസഫ് ഒന്നിച്ച ‘ഊഴം’ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചപ്പോഴാണ്.

ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രത്തിന് ശേഷം മാസ്റ്റർ പീസിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. മലയാളി ആണെങ്കിലും ദിവ്യ ജനിച്ചതും വളർന്നതും ദുബൈയിലായിരുന്നു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് ദിവ്യ ഫ്ലൈറ്റിൽ എയർലൈൻ സ്റ്റാഫ് മെമ്പറായിട്ടാണ് ജോലി ചെയ്യുകയായിരുന്നു.

ജയറാം നായകനായ ‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, ടോവിനോ തോമസിന് ഒപ്പം എടക്കാട് ബറ്റാലിയൻ, കോമഡി ഉത്സവത്തിലെ മിഥുൻ രമേശ് നായകനായ ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ സിനിമകളിൽ ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുള്ള ദിവ്യാ ദുബായിലാണ് ഇപ്പോൾ താമസിക്കുന്നത്.

സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ ജഡ്‌ജാണ് ദിവ്യ ഇപ്പോൾ. ഇതിന് മുമ്പ് ടെലിവിഷൻ രംഗത്ത് ഉപ്പും മുളകിലും ഒരു എപ്പിസോഡിൽ ഗസ്റ്റായി എത്തിയിരുന്നു താരം. ഫ്രണ്ട്സിന് ഒപ്പം ന്യൂ ഇയർ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ദിവ്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഗോവൻ ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ ഇരിക്കുന്ന ദിവ്യയെ ഒരു ചിത്രത്തിൽ കാണാൻ സാധിക്കും.

സുഹൃത്തുക്കളായ ഗോവിന്ദ് പദ്മസൂര്യ, പൂജിത മേനോൻ, മിസ്റ്റർ ആൻഡ് മിസ്സിസിലെ അവതാരകരായ അപർണ തോമസ്, ജീവ ജോസഫ്, കുക്കു തുടങ്ങിയവർക്ക് ഒപ്പമാണ് ദിവ്യ ഗോവയിൽ ന്യൂ ഇയർ അടിച്ച് പൊളിച്ചത്. ബീച്ചിൽ ഗ്ലാമറസായി ഇരിക്കുന്നതിന്റെയും ഫുഡ് കഴിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോസും താരം പങ്കുവച്ചിട്ടുണ്ട്.

CATEGORIES
TAGS