ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല, പൃഥ്വിരാജിന്റെ ഊഴം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദിവ്യ പിള്ള. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച ദിവ്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ നടികർ ആണ്. ബസൂക്കയാണ് അടുത്ത സിനിമ. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോഴിതാ തന്റെ പന്ത്രണ്ട് വർഷത്തെ വിവാഹബന്ധം വേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി പന്ത്രണ്ട് വർഷത്തോളം ബന്ധത്തിൽ ആയിരുന്നു താരം. മൂകാംബികയിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. പക്ഷേ ഇരുവരും രണ്ട് രാജ്യത്തിൽ ഉള്ളവർ ആയതുകൊണ്ട് രജിസ്റ്റർ ചെയ്യുന്നതിൽ ഒരുപാട് നൂലാമാലകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേർപിരിയുമ്പോൾ വളരെ എളുപ്പമായിരുന്നു എന്നും പരസ്പര സമ്മതോടെയാണ് വേർപിരിഞ്ഞതെന്നും താരം പറഞ്ഞു.
ഇത് കൂടാതെ ദിയ പിള്ള താൻ മറ്റൊരാളുമായി ഡേറ്റിംഗിൽ ആണെന്നും വെളിപ്പെടുത്തി. “ആ കാര്യം ലോകത്തോട് പങ്കുവെക്കുന്നതിന് മാനസികമായി ഒരുങ്ങുന്നത് വരെ അത് രഹസ്യമായി വെക്കാനാണ് തീരുമാനം. ഡേറ്റിംഗ് ചെയ്യുന്നുണ്ടെന്നത് സത്യമാണ്. അതിനെ കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും അല്ലാതെ ഡേറ്റിംഗ് ചെയ്യുന്നില്ലെന്ന് കള്ളം പറയാനില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല..”, ദിവ്യ പറഞ്ഞു.
ഈ വർഷം ആദ്യം മുതൽ ദിവ്യ ഒരാളുമായി ഡേറ്റിംഗ് ആണെന്ന് രീതിയിൽ പ്രചരിക്കുന്നുണ്ട്. അതും ഗായകൻ വിജയ് യേശുദാസുമായിട്ടാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇതിപ്പോൾ ദിവ്യ സ്ഥിരീകരിക്കാത്തതുകൊണ്ട് തന്നെ വിജയ് യേശുദാസ് ആണോ എന്നത് വ്യക്തമല്ല. പക്ഷേ ഇരുവരും ഒരുമിച്ച് ചടങ്ങുകളിൽ പങ്കെടുക്കുകയും ഫോട്ടോസ് വരികയുമൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്.