‘ദിലീപ് എന്ന നടനെ ഇഷ്ടമാണ്, വ്യക്തിയെ അറിയില്ല..’ – ക്ലിപ്പ് കാണില്ലേയെന്ന കമന്റിന് മാപ്പ് പറഞ്ഞ് ഒമർ ലുലു

നടിയെ ആക്ര.മിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വാർത്തകളിൽ വീണ്ടും നിറഞ്ഞ് നിൽക്കുകയാണ്. നടൻ ദിലീപിന് എതിരെ നിരവധി ആരോപണങ്ങളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ ഉന്നയിച്ചിരിക്കുന്നത്. ദിലീപിന് എതിരെ മാത്രമല്ല, അനിയൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സൂരജ് എന്നിവർക്ക് എതിരെയാണ് ആരോപണങ്ങൾ വന്നിരിക്കുന്നത്.

അതുപോലെ തന്നെ നടി തനിക്ക് ഇതുവരെ പിന്തുണ അറിയിച്ച് കൂടെ നിന്നവർക്കും കേസുമായി വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റും ഇട്ടിരുന്നു. നടിയുടെ പോസ്റ്റിന് പിന്തുണ അറിയിച്ചുകൊണ്ട് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ, പാർവതി തിരുവോത്ത് തുടങ്ങി നിരവധി താരങ്ങൾ അത് പങ്കുവച്ചിരുന്നു.

എന്നാൽ ദിലീപിന് പൂർണപിന്തുണ നൽകികൊണ്ട് സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു. ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണെന്നും അയാളുടെ ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യുമെന്നും ഒമർ കുറിച്ചിരുന്നു. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോ.ടതി ശിക്ഷിക്കട്ടെയെന്നും തെറ്റ് ആർക്കും പറ്റാമെന്നും സാഹചര്യം എന്താന്നെന്ന് നമ്മുക്ക് അറിയില്ലയെന്നും അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയുകയുള്ളൂവെന്നും ഒമർ പോസ്റ്റിൽ എഴുതിയിരുന്നു.

ഒമറിന്റെ ഈ പോസ്റ്റിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. പോസ്റ്റിനേക്കാൾ മോശമായി ഒരു കമന്റ് ഇട്ടതാണ് അതിന് പ്രധാനകാരണം. “എന്റെ വീട്ടിൽ ഇത് സംഭവിച്ചാൽ എന്ന് ചോദിച്ച എത്ര പേർ ഈ പറഞ്ഞ ക്ലിപ്പ് വന്നാൽ കാണാതെ ഇരിക്കുമെന്ന് ഒമർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിരുന്നു. ഇതിന് എതിരെ വളരെ ശക്തമായി പ്രതികരണങ്ങളാണ് വന്നത്. സംഭവം വൻ വിവാദം ആയതോടെ പോസ്റ്റ് പിൻവലിച്ച് ഒമർ തടിയൂരി.

പക്ഷേ പോസ്റ്റിന്റെയും കമന്റിന്റെയും സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസമിട്ട പോസ്റ്റിനും കമന്റിനും മാപ്പ് പറഞ്ഞ് മറ്റൊരു പോസ്റ്റുമായി വന്നിരിക്കുകയാണ് ഒമർ ലുലു വീണ്ടും. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നും വ്യക്തിയെ അറിയില്ലായെന്നും ഒമർ പുതിയ പോസ്റ്റിൽ കുറിച്ചു. തെറ്റ് ആർക്കും പറ്റാം, പക്ഷേ തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെയാണെന്നും സത്യം ജയിക്കട്ടെയെന്നും ഒമർ കുറിച്ചു.

കമന്റിൽ ക്ലിപ്പ് കാണില്ലേ എന്ന് താൻ ചോദിച്ചത് ക്ലിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണെന്നും ഒമർ പറയുന്നു. താൻ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പു ചോദിക്കുന്നുവെന്ന് ഒമർ പോസ്റ്റിന് അവസാനം കുറിച്ചു. ഇനി ഈ പോസ്റ്റ് എപ്പോഴാണ് മുക്കുന്നതെന്ന് ചിലർ ഒമറിനോട് കമന്റിൽ ചോദിക്കുന്നുണ്ട്.